കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എറണാകുളത്ത് വ്യത്യസ്ത വാഹനപകടങ്ങളിലായി നാല് മരണം: മുവാറ്റുപുഴയിലെ അപകടത്തില്‍ മരിച്ചത് അച്ഛനും മകനും

Google Oneindia Malayalam News

മൂവാറ്റുപുഴ: ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. ഒപ്പമുണ്ടായിരുന്ന കുട്ടിക്ക് ഗുരുതര പരുക്കേറ്റു. വാഴക്കുളം തെക്കുംമല പഴുക്കാകോളനി കുന്നേല്‍ ബിനോജ് തങ്കപ്പന്‍ (43), മകന്‍ അഭിനവ് (അബി-13) എന്നിവരാണ് മരിച്ചത്. കാറില്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരു മകന്‍ ആറു വയസുകാരന്‍ അഭിമന്യു ഗുരുതര പരുക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഇന്നലെ ഉച്ചയ്ക്ക് 12.45 ന് കൊച്ചി- ധനുഷ്‌ക്കോടി ദേശീയപാതയില്‍ ഈസ്റ്റ് കടാതി സംഗമം കവലയിലായിരുന്നു അപകടം. കോലഞ്ചേരി ഭാഗത്ത് നിന്നും വന്ന കാറും മൂവാറ്റുപുഴ ഭാഗത്ത് നിന്ന് മണല്‍ കയറ്റി വന്ന ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്.പിതാവും മക്കളുമൊത്ത് ചോറ്റാനിക്കര ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് കാറില്‍ മടങ്ങുമ്പോഴായിരുന്നു ദുരന്തം. ഇടിയുടെ ആഘാതത്തില്‍ കാര്‍ ലോറിയില്‍ കുരുങ്ങി. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മൂവാറ്റുപുഴയില്‍ നിന്നും അഗ്നിശമന സേനയെത്തിയാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.

ഇതിനായി വാഹനം വെട്ടിപ്പൊളിക്കേണ്ടി വന്നു. ഏറെ പണിപ്പെട്ട് ഇവരെ പുറത്തെടുത്തെങ്കിലും അഭിനവ് മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ബിനോജിനേയും ഇളയ മകന്‍ അഭിമന്യുവിനേയും കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞുവരവേ വൈകിട്ടോടെയാണ് ബിനോജ് മരിച്ചത്. മൂവാറ്റുപുഴ കോടതിയില്‍ അഭിഭാഷക ക്ലര്‍ക്ക് മായയാണ് ബിനോജിന്റെ ഭാര്യ. മൂവാറ്റുപുഴ നിര്‍മല ഹൈസ്‌കൂളില്‍ 9 ആാം ക്ലാസില്‍ അഭിനവ് ഈ വര്‍ഷം പ്രവേശനം നേടിയിരുന്നു. നിര്‍മാണ തൊഴിലാളിയായിരുന്നു ബിനോജ്. മൃതദേഹങ്ങള്‍ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

accident

ചെറായി പാടത്ത് ബൈക്കും ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ മരണപ്പെട്ടത്. ഇന്നലെ ഉച്ചയോടെയാണ് അപകടം. ചെറായില്‍ നിന്ന് പറവൂരിലേക്ക് വരികയായിരുന്നു യുവാക്കള്‍. എടവനക്കാട് പഴങ്ങാട് പടിഞ്ഞാറ് കോട്ടുവള്ളിത്തറ അജിത് മകന്‍ അനുജിത്ത് (20), മരകാപറമ്പില്‍ പ്രസാദ് മകന്‍ പ്രജിത്ത് (19) എന്നിവരാണ് മരിച്ചത്.

പറവൂര്‍-ചെറായി റോഡില്‍ പൊക്കാളി പാടത്തിനു നടുവിലൂടെയുള്ള റോഡിലായിരുന്നു അപകടം. റോഡില്‍ വാട്ടര്‍ അഥോറിട്ടി പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിച്ചിരുന്നു. ഇതിനു മുകളില്‍ ടൈല്‍ പാകിയിട്ടുണ്ടെങ്കിലും വീണ്ടും കുഴിയായിട്ടുണ്ട്. കുഴി ദൂര കഴ്ചയില്‍ വ്യക്തമാകുകയില്ല. അടുത്തെത്തുമ്പോള്‍ ശ്രദ്ധയില്‍പെടുന്ന കുഴിയില്‍ വീഴാതിരിക്കുവാന്‍ ഇരുചക്രവാഹനങ്ങള്‍ പെട്ടെന്ന് ഗതി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ ഇവിടെ അപകടത്തില്‍പെടുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

പറവൂരില്‍നിന്ന് മുനമ്പത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും ബൈക്കുമാണ് അപകടത്തില്‍പെട്ടത്. ബൈക്കും ബസും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ ഒരാള്‍ തല്‍ക്ഷണം മരണമടഞ്ഞു. ആശുപത്രിയില്‍ വെച്ചായിരുന്നു ഒരാളുടെ അന്ത്യം. കഴിഞ്ഞ ഒരു മാസത്തിനിടെ ഇവിടെ നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ ബൈക്ക് അപകടത്തില്‍ ചേന്ദമംഗലം സ്വദേശിയായ ഒരു യുവാവ് മരണമടഞ്ഞിരുന്നു.

English summary
4 killed in 2 separate accidents in ernakulam,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X