കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4 വര്‍ഷം കൊണ്ട് 38.70%ല്‍ നിന്നും 78.98%ലേക്ക്.. മോദി സര്‍ക്കാരിന് പൊൻതൂവലായി സ്വച്ഛ്ഭാരത്...

  • By Desk
Google Oneindia Malayalam News

ദില്ലി: ശുദ്ധജലവും മാലിന്യമുക്തമായ അന്തരീക്ഷവും ഓരോ പൗരന്റേയും അവകാശമാണ്. കേന്ദ്ര സര്‍ക്കാര്‍ മാലിന്യമുക്ത ഇന്ത്യയ്ക്കായി മുന്‍കൈ എടുത്തത് അഭിനന്ദനാര്‍ഹമാണ്. കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയ്ക്ക് വന്‍ ജനപ്രീതിയാണുണ്ടായിരിക്കുന്നത്. 2014ല്‍ ഗാന്ധി ജയന്തിയ്ക്കാണ് സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയെകുറിച്ച് പ്രധാനമന്ത്രി പറഞ്ഞത്. പിന്നീട് സിനിമതാരങ്ങളും രാഷ്ട്രീയപ്രവര്‍ത്തകരുമടക്കമുള്ള രാജ്യത്തെ സെലിബ്രിറ്റികളെല്ലാം പദ്ധതിയുമായി കൈകോര്‍ത്തു സോഷ്യല്‍മീഡിയയിലും വന്‍ പ്രതികരണങ്ങളാണ് ഉണ്ടായത്.

സ്വച്ഛ്ഭാരത് അഭിയാന്‍ ഗ്രാമീണ്‍; മാലിന്യമുക്ത ഇന്ത്യയെന്ന മഹത്മ ഗാന്ധിജിയുടെ ആശയം മുന്നോട്ട് വച്ചാണ് സ്വച്ഛ് ഭരത് അഭിയാന്‍ കേന്ദ്രം ജനങ്ങളിലെത്തിച്ചത്. ഇന്ത്യയില്‍ 6.26 കോടി വീടുകള്‍ക്കാണ് കേന്ദ്രം മുന്‍കൈ എടുത്ത് ശൗചാലയം നിര്‍മ്മിച്ചുകൊടുത്തത്.കൂടാതെ കഴിഞ്ഞ മാര്‍ച് 21ന് 323560 ഗ്രാമങ്ങളും 314 ജില്ലകളും 11 സംസഥാനവും പൊതുഇടത്തില്‍ മലവിസര്‍ജ്ജനം ചെയ്യാത്ത( open defacation free) സ്ഥലങ്ങളായി പ്രഖ്യാപിച്ചു. പൊതുശുചിത്വ നിലവാരം നാല് വര്‍ഷം കൊണ്ട് 38.70%ല്‍ നിന്നും 78.98% ആയി മാറി

modi-swachh-bharat-

സ്വച്ഛ് ഭാരത് കോശ്; നഗര ഗ്രാമീണ മേഖലകളില്‍ ശുചിത്വനിലവാരം ഉയര്‍ത്തുന്നതിനായി തുടങ്ങിയ പദ്ധതിയാണ് ഇത്. എല്ലാ സ്‌കൂളുകളിലും വിദ്യാര്‍ത്ഥിനികള്‍ക്കായി ടോയ്‌ലറ്റ് എന്നതാണ് പ്രധാന ലക്ഷ്യം. ഇതിനായി ഇതുവരെ 365കോടിയാണ് ഉപയോഗിച്ചിരിക്കുന്നത്.

ഗ്രാമീണ മേഖലയില്‍ ശുദ്ധജലം; ഈ പദ്ധതി പ്രകാരം ഗ്രമീണ മേഖലയില്‍ പാര്‍പ്പിടവും ശുദ്ധജലവും ഉറപ്പാക്കുകയാണ് ലക്ഷ്യം. 73.66% ആയിരുന്ന പാര്‍പ്പിട സൗകര്യമുള്ള മേഖല ഇപ്പോള്‍ 78% ആയി. 270000 കുടി പാര്‍പ്പ് ഈ വര്‍ഷത്തിനിടെ നടന്നു. 17% വീടുകളിലും പൈപ്പ് വെള്ള സൈകര്യവും ഒരുക്കി.

English summary
4 years of Modi govt: Emphasis on cleanliness is key to keep diseases at bay
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X