Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിൽ കൊ വിഡ് സമൂഹ വ്യാപനം കൂടുന്നു:47 വാർഡുകൾ കൂടി കണ്ടെയ്മെന്റ് സോണിൽ ഉൾപ്പെടുത്തി

കണ്ണൂര്‍: കണ്ണൂർ ജില്ലയില്‍ കൊവിഡ് പടരുന്ന സാഹചര്യത്തിൽ പുതിയ പ്രദേശങ്ങളെ കൂടി കണ്ടെയ്മെന്റ് സോണിൽ ഉൾപ്പെടുത്തി. പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 47 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടിയാണ്കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടിവി സുഭാഷ് പ്രഖ്യാപിച്ചത്. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട് 17, അഞ്ചരക്കണ്ടി 6, ആന്തൂര്‍ നഗരസഭ 2, 4, അയ്യന്‍കുന്ന് 4, 5, 9, അഴീക്കോട് 11, 15, ചപ്പാരപ്പടവ് 14, ചെമ്പിലോട് 14, ചെങ്ങളായി 10, എരമം കുറ്റൂര്‍ 11, ഇരിക്കൂര്‍ 10, ഇരിട്ടി നഗരസഭ 2, 18, 29, കടന്നപ്പള്ളി പാണപ്പുഴ 2, 6, പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കരിവെള്ളൂര്‍ പെരളം 4, 11, കൊളച്ചേരി 13, കൂടാളി 1, 3, 5, 18, കുറ്റിയാട്ടൂര്‍ 4, മാടായി 6, മലപ്പട്ടം 12, മട്ടന്നൂര്‍ നഗരസഭ 5, 9, മയ്യില്‍ 13, നടുവില്‍ 18, ന്യൂമാഹി 10, പാപ്പിനിശ്ശേരി 11, 14, 17, പരിയാരം 18, പട്ടുവം 8, പായം 17, പയ്യന്നൂര്‍ നഗരസഭ 15, പെരിങ്ങോം വയക്കര 2, 8, രാമന്തളി 9, മാലൂര്‍ 14 എന്നീ വാര്‍ഡുകള്‍ പൂര്‍ണ്ണമായി അടച്ചിടും. അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചെമ്പിലോട് 9, ചെറുപുഴ 1 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണാക്കും. ചെങ്ങളായി പഞ്ചായത്തിലെ ആറാം വാര്‍ഡ് കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

coronavirus1-1

ഇതിനിടെ കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും വീടുകളിലും ചികിത്സയിലായിരുന്ന 153 പേര്‍ക്ക് കൂടി പുതുതായി രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 6239 ആയി. ഹോം ഐസോലേഷനില്‍ നിന്ന് 60 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് 42 പേരും, നെട്ടൂര്‍ സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് ഒമ്പത് പേരുമാണ് രോഗമുക്തരായത്. സെഡ് പ്ലസ് സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് ഏഴ് പേരും എ.കെ.ജി ഹോസ്പിറ്റല്‍, സ്പോര്‍ട്സ് ഹോസ്റ്റല്‍ സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളില്‍ നിന്ന് ആറ് പേര്‍ വീതവും തലശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് അഞ്ച് പേരും രോഗമുക്തി നേടിയിട്ടുണ്ട്. പരിയാരം ഗവ. മെഡിക്കല്‍ കോളേജ്, എം.ഐ.ടി ഡി.സി.ടി.സി, സി.എഫ്.എല്‍.ടി.സി പാലയാട് എന്നിവിടങ്ങളില്‍ നിന്ന് നാല് പേര്‍ വീതവും മുണ്ടയാട് സി.എഫ്.എല്‍.ടി.സിയില്‍ നിന്ന് മൂന്ന് പേരും ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, കണ്ണൂര്‍ ജില്ലാ ആശുപത്രി, ധനലക്ഷ്മി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+