ഇന്ത്യയിലെ 99 ശതമാനം മുസ്ലീംങ്ങളും മതപരിവര്‍ത്തനം നടത്തിയവരെന്ന് ബാബാ രാംദേവ്
ദില്ലി: ഇന്ത്യയിലെ 99 ശതമാനം മുസ്ലീംങ്ങളും മതപരിവര്‍ത്തനം ചെയ്തവരാണെന്ന് യോഗാ ഗുരു ബാബാ രാംദേവ്. ഇന്ത്യാ ടുഡേ ടിവിയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് രാംദേവിന്റെ പ്രതികരണം. അഭിമുഖത്തില്‍ അയോധ്യ, രാമജന്മഭൂമി-ബാബരി മസ്ജിദ് തര്‍ക്ക കേസിലെ സുപ്രീംകോടതി വിധി, രാമക്ഷേത്രം നിര്‍മാണം എന്നീ വിഷയങ്ങളെ കുറിച്ചും രാംദേവ് പ്രതികരിച്ചു. ഹിന്ദുക്കള്‍ മാത്രമല്ല മുസ്ലീംങ്ങള്‍ പോലും ആരാധിക്കുന്ന വ്യക്തിയാണ് ശ്രീരാമന്. ഇന്ത്യയിലെ 99 ശതമാനം മുസ്ലീംങ്ങളും മതംമാറിയവരാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും രാംദേവ് പറഞ്ഞു.

ദേശീയ ഐക്യത്തിന്റെ വീക്ഷണ കോണില്‍ നിന്നാണ് താന്‍ അയോധ്യ കേസിലെ കോടതി തീരുമാനത്തെ നോക്കിക്കാണുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തില്‍ ഹിന്ദു സംസ്കാരം ചിത്രീകരിക്കണമെന്നും ലോകത്തിലെ ഏറ്റവും മനോഹരമായ ക്ഷേത്രമായിരിക്കും അതെന്നും രാംദേവ് പറഞ്ഞു. 'രാമക്ഷേത്രം ഏറ്റവും മനോഹരമായ ഒന്നായിരിക്കണം. അതാണ് ഇന്ത്യയിലെ ഹിന്ദുക്കളുടെ സ്വപ്നം. അത് നമ്മുടെ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കണം. കത്തോലിക്കര്‍ക്ക് വത്തിക്കാന്‍ പോലെയും മുസ്ലീംങ്ങള്‍ക്ക് മക്ക പോലെയും സിഖുകാര്‍ക്ക് സുവര്‍ണ ക്ഷേത്രം പോലെയുമായിരിക്കും ഹിന്ദുക്കള്‍ക്ക് അയോധ്യയെന്നും രാംദേവ് പറഞ്ഞു.
രാമക്ഷേത്രം പണിയാന്‍ മുസ്ലീംങ്ങളും പുതിയ പള്ളി പണിയാന്‍ ഹിന്ദുക്കളും സഹായിക്കണം. അയോധ്യ വിധി പുറത്തുവന്നാല്‍ കുഴപ്പമുണ്ടാകുമെന്ന് ആളുകള്‍ക്ക് തെറ്റിദ്ധാരണയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മറിച്ചാണ്. ക്രമസമാധാനപാലനം സുഗമമായി നടക്കുന്നുണ്ട്. വിധി വന്നതിനുശേഷം ആര്‍ക്കും നേരെ ആരും കല്ലെറിഞ്ഞിട്ടില്ല. ഇന്ത്യ വളരെയധികം മുന്നോട്ട് പോയെന്നാണ് ഇത് തെളിയിക്കുന്നത്. അയോധ്യ വിധിക്ക് ശേഷം രാജ്യത്ത് സമാധാനം കാത്തുസൂക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും നടത്തിയ ശ്രമങ്ങളെ രാംദേവ് അഭിമുഖത്തില്‍ പ്രശംസിച്ചു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications