കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ 99 ശതമാനം മുസ്ലീംങ്ങളും മതപരിവര്‍ത്തനം നടത്തിയവരെന്ന് ബാബാ രാംദേവ്

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ 99 ശതമാനം മുസ്ലീംങ്ങളും മതപരിവര്‍ത്തനം ചെയ്തവരാണെന്ന് യോഗാ ഗുരു ബാബാ രാംദേവ്. ഇന്ത്യാ ടുഡേ ടിവിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് രാംദേവിന്റെ പ്രതികരണം. അഭിമുഖത്തില്‍ അയോധ്യ, രാമജന്മഭൂമി-ബാബരി മസ്ജിദ് തര്‍ക്ക കേസിലെ സുപ്രീംകോടതി വിധി, രാമക്ഷേത്രം നിര്‍മാണം എന്നീ വിഷയങ്ങളെ കുറിച്ചും രാംദേവ് പ്രതികരിച്ചു. ഹിന്ദുക്കള്‍ മാത്രമല്ല മുസ്ലീംങ്ങള്‍ പോലും ആരാധിക്കുന്ന വ്യക്തിയാണ് ശ്രീരാമന്‍. ഇന്ത്യയിലെ 99 ശതമാനം മുസ്ലീംങ്ങളും മതംമാറിയവരാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും രാംദേവ് പറഞ്ഞു.

 ramdevmulslim-

ദേശീയ ഐക്യത്തിന്റെ വീക്ഷണ കോണില്‍ നിന്നാണ് താന്‍ അയോധ്യ കേസിലെ കോടതി തീരുമാനത്തെ നോക്കിക്കാണുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തില്‍ ഹിന്ദു സംസ്‌കാരം ചിത്രീകരിക്കണമെന്നും ലോകത്തിലെ ഏറ്റവും മനോഹരമായ ക്ഷേത്രമായിരിക്കും അതെന്നും രാംദേവ് പറഞ്ഞു. 'രാമക്ഷേത്രം ഏറ്റവും മനോഹരമായ ഒന്നായിരിക്കണം. അതാണ് ഇന്ത്യയിലെ ഹിന്ദുക്കളുടെ സ്വപ്നം. അത് നമ്മുടെ സാംസ്‌കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കണം. കത്തോലിക്കര്‍ക്ക് വത്തിക്കാന്‍ പോലെയും മുസ്ലീംങ്ങള്‍ക്ക് മക്ക പോലെയും സിഖുകാര്‍ക്ക് സുവര്‍ണ ക്ഷേത്രം പോലെയുമായിരിക്കും ഹിന്ദുക്കള്‍ക്ക് അയോധ്യയെന്നും രാംദേവ് പറഞ്ഞു.

രാമക്ഷേത്രം പണിയാന്‍ മുസ്ലീംങ്ങളും പുതിയ പള്ളി പണിയാന്‍ ഹിന്ദുക്കളും സഹായിക്കണം. അയോധ്യ വിധി പുറത്തുവന്നാല്‍ കുഴപ്പമുണ്ടാകുമെന്ന് ആളുകള്‍ക്ക് തെറ്റിദ്ധാരണയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മറിച്ചാണ്. ക്രമസമാധാനപാലനം സുഗമമായി നടക്കുന്നുണ്ട്. വിധി വന്നതിനുശേഷം ആര്‍ക്കും നേരെ ആരും കല്ലെറിഞ്ഞിട്ടില്ല. ഇന്ത്യ വളരെയധികം മുന്നോട്ട് പോയെന്നാണ് ഇത് തെളിയിക്കുന്നത്. അയോധ്യ വിധിക്ക് ശേഷം രാജ്യത്ത് സമാധാനം കാത്തുസൂക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും നടത്തിയ ശ്രമങ്ങളെ രാംദേവ് അഭിമുഖത്തില്‍ പ്രശംസിച്ചു.

English summary
99 per cent Muslims in India are converted says Ram dev
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X