കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു മികച്ച ഇന്ത്യക്ക് വേണ്ടി.... 'ഫോണ്‍ ഉഢാവോ ഇന്ത്യ കൊ പഠാവോ'; അണിചേരാം ഈ പദ്ധതിയിൽ

Google Oneindia Malayalam News

ഫോണ്‍ ഉഢാവോ ഇന്ത്യ പഠാവോ പദ്ധതിയ്ക്ക് നന്ദി. ഇന്ത്യയെ പഠിക്കാൻ സഹായിക്കാൻ നിങ്ങള്‍ ഒരു ഫോണ്‍ കോളിന്റെ മാത്രം ദൂരത്തിലാണ്.

രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഹെയര്‍ ഓയില്‍ ബ്രാന്‍ഡ് ആയ നിഹാര്‍ നാച്വുറല്‍സ് ശാന്തി അംല അവരുടെ ഏറ്റവും പുതിയ കാമ്പയിന്‍ ലോഞ്ച് ചെയ്തിരിക്കുകയാണ്. 'ഫോണ്‍ ഉഢാവോ, ഇന്ത്യാ കോ പഠാവോ' എന്നതാണ് കാമ്പയിന്‍. രാജ്യത്തെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയില്‍ ദീര്‍ഘകാല ഉത്തരവാദിത്തം മുന്‍നിര്‍ത്തിയാണ് ഈ പദ്ധതി.

വിദ്യാസമ്പന്നരായ നഗരവാസികളേയും ഗ്രാമീണമേഖലകളിലെ പിന്നാക്കം നില്‍ക്കുന്ന കുട്ടികളേയും ബന്ധിപ്പിക്കുന്ന ഒരു പ്ലാറ്റ്‌ഫോം ആണിത്. ഈ കുട്ടികള്‍ക്ക് സ്‌പോക്കണ്‍ ഇംഗ്ലീഷ് മെച്ചപ്പെടുത്താനും പരിശീലിക്കാനും വേണ്ടിയുള്ളതാണിത്. ഈ വർഷം ആദ്യം ഈ പദ്ധതിയില്‍ ക്വാളിറ്റി ലേണിങ്ങിന്റെ 55,000 ല്‍ അധികം മിനിട്ടുകളാണ് ഉപയോഗിക്കപ്പെട്ടത്.

ഇപ്പോൾ ഒരുകാര്യം മാത്രമാണ് നിങ്ങളോട് ആവശ്യപ്പെടുന്നത്. ഈ ഫോണ്‍ കോള്‍ എടുക്കൂ, ഗ്രാമീണ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതയില്‍ വലിയ മാറ്റമുണ്ടാക്കുന്ന പദ്ധതിയില്‍ പങ്കാളിയാകൂ. ആഴ്ചയില്‍ 10 മിനിട്ട് നേരം മാത്രമാണ് നിങ്ങള്‍ക്ക് ഇതിനായി ചെലവഴിക്കേണ്ടി വരികയുള്ളു.

Nihar Campaign

ഫോണ്‍ ഉഢാവോ, ഇന്ത്യ കൊ പഠാവോ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വളണ്ടിയര്‍മാര്‍ ആഴ്ചയില്‍ പത്ത് മിനിട്ട് മാത്രമാണ് ഈ കുട്ടികളെ സ്‌പോക്കണ്‍ ഇംഗ്ലീഷ് പരിശീലിക്കാന്‍ സഹായിക്കേണ്ടതായിട്ടുള്ളത്. ഒരു ടോള്‍ ഫ്രീ ഐവിആര്‍ നമ്പര്‍ വഴി ആയിരിക്കും പദ്ധതിയില്‍ ഉള്ള കുട്ടികള്‍ ബന്ധപ്പെടുക. രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് നിന്നുള്ള വളണ്ടിയര്‍ ആയിരിക്കും ഈ ഫോണ്‍ എടുക്കുക.

കുട്ടികള്‍ക്ക് അവര്‍ ഇതിനകം പഠിച്ച കാര്യങ്ങള്‍ ഈ ഫോണ്‍ കോളിലൂടെ പരിശീലിക്കാം. അല്ലെങ്കില്‍ സ്‌കൂളില്‍ പഠിച്ച ഇംഗ്ലീഷ് പാഠങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ ദുരീകരിക്കുകയും ചെയ്യാം. ഇംഗ്ലീഷ് സംസാരിക്കുന്നതിന് കുട്ടികളെ സഹായിക്കുക എന്നത് മാത്രമല്ല, അവരുടെ ആത്മവിശ്വാസം ഉയര്‍ത്തുക എന്നതും ഈ പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

കുട്ടികളെ പണച്ചെലവില്ലാതേയും രസകരമായ രീതിയിലും ലളിതമായ സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിക്കാൻ സഹായിക്കുക എന്നതാണ് ലക്ഷ്യം. അപ്പോള്‍, എന്തുകൊണ്ട് ഇംഗ്ലീഷ് എന്നായിരിക്കും നിങ്ങളില്‍ പലരും അത്ഭുതപ്പെടുക.

വികസനത്തിന്റെ ഒരു മാനകമായിട്ടാണ് ഇംഗ്ലീഷ് ഭാഷയെ വിലയിരുത്തുന്നത്. ഇംഗ്ലീഷ് അറിഞ്ഞിരിക്കുക എന്നത് പലയിടങ്ങളിലും ജോലി സാധ്യതയും വര്‍ദ്ധിപ്പിക്കുന്നുണ്ട്.

കുട്ടികള്‍ക്ക് ഗുണലനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുക എന്നതിനപ്പുറം, നിഹാര്‍ ശാന്തി പാഠശാല ഫണ്‍വാലയ്ക്ക് കീഴില്‍ മറ്റ് പല പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. നിഹാര്‍ ശാന്തി പാഠശാല ഫണ്‍വാലയുടെ സങ്കല്‍പം തന്നെ കുട്ടികളെ സൗജന്യമായി സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിശീലിപ്പിക്കുക എന്നതാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ രാജ്യത്തെ 7,500 ല്‍ അധികം ഗ്രാമങ്ങളിലെ കുട്ടികളിലേക്കാണ് നിഹാര്‍ ശാന്തി പാഠശാല ഫണ്‍വാല എത്തിയിട്ടുള്ളത്.

ദൈനംദിന ജീവിതത്തില്‍ ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുന്ന നഗരങ്ങളിലെ ആളുകളോട് സംസാരിക്കാന്‍ കുട്ടികള്‍ക്ക് അവസരം ഒരുക്കുകയാണ് നിഹാർ ശാന്തി അംലയുടെ ഫോണ്‍ ഉഢാവോ, ഇന്ത്യാ കോ പഠാവോ പദ്ധതി.

പാര്‍ശ്വല്‍ക്കരിക്കപ്പെട്ട പെണ്‍കുട്ടികളുടെ പഠനത്തിനായുള്ള എജ്യുക്കേറ്റ് ഗേള്‍ എന്ന എന്‍ജിഒയുമായും നിഹാർ ശാന്തി അംല സഹകരിക്കുന്നുണ്ട്. ഇന്ത്യയിലെ എല്ലാ കുട്ടികള്‍ക്കും ലിംഗവ്യത്യാസമില്ലാതെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. കഴിഞ്ഞ വര്‍ഷം മധ്യപ്രദേശിലെ ധറിലും രാജസ്ഥാനിലെ ഉദയ്പൂരിലും ആയി രണ്ട് ലക്ഷത്തിലധികം കുട്ടികളിലേക്കാണ് ഇതിന്റെ ഗുണഫലങ്ങള്‍ എത്തിയത്. ഒരു കുട്ടിയുടെ ജീവിതത്തില്‍ നവീനവും ലളിതവുമായ രീതിയില്‍ മാറ്റം വരുത്തുന്നതാണ് ഫോണ്‍ ഉഢാവോ ഇന്ത്യ കൊ പഠാവോ പദ്ധതി. ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്, ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാവുന്ന ഓരോരുത്തര്‍ക്കും ഒരു കുട്ടിയില്‍ ഈ നൈപുണ്യം വളര്‍ത്തിയെടുക്കാം എന്നതാണ്.

അതുകൊണ്ട്, ഈ അന്താരാഷ്ട്ര സാക്ഷരതാ ദിനത്തില്‍ ഫോണ്‍ എടുക്കൂ, ഒരു കുട്ടിയുടെ ജീവിതം മാറ്റിമറിക്കാന്‍ സഹായിക്കൂ. ഇതിനായി ആകെ വേണ്ടത് നിങ്ങളുടെ സമയത്തില്‍ നിന്നുള്ള പത്ത് മിനിട്ടുകളും പിന്നെ നല്ല മാറ്റത്തിന് വേണ്ടിയുള്ള ഒരു മനസ്സും മാത്രമാണ്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങള്‍ക്ക് വളണ്ടിയര്‍ ആയി രജിസ്റ്റര്‍ ചെയ്യാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X