കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാര്‍ ബന്ധനം തുടരും.. ആധാറും ഡ്രൈവിങ് ലൈസന്‍സും ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

  • By Desk
Google Oneindia Malayalam News

ദില്ലി: ആധാര്‍ ബന്ധിപ്പിക്കല്‍ തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍. ആധാറും ഡ്രൈവിങ് ലൈസന്‍സും ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 106 മത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ സംസാരിക്കവെയാണ് കേന്ദ്ര നിയമ,ഇലക്ട്രോണിക് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോഷജി മന്ത്രിയായ രവിശങ്കര്‍ പ്രസാദ് ആധാറുമായി ഡ്രൈവിങ് ലൈസന്‍സ് ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കുമെന്ന് പറഞ്ഞത്.

<strong>അമേരിക്കയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് ഇന്ത്യന്‍ ടെക്കി ഗുരുതരാവസ്ഥയില്‍</strong>അമേരിക്കയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് ഇന്ത്യന്‍ ടെക്കി ഗുരുതരാവസ്ഥയില്‍

അപകടമുണ്ടാക്കുന്നവര്‍ ഡ്രൈവിങ് ലൈസന്‍സ് ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നുവെന്നും ഇത് തടയാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതാണ് നല്ല മാര്‍ഗമെന്നും ആധാര്‍ ബന്ധിപ്പിച്ചാല്‍ പേരു മാറ്റാം എന്നാല്‍ ബയോമെട്രിക് വിവരങ്ങള്‍ മാറ്റാന്‍ കഴിയില്ലെന്നും അതിനാല്‍ അപകടങ്ങള്‍ ഉണ്ടാക്കിയവര്‍ക്ക് വീണ്ടും ലൈസന്‍സിന്റെ ഡ്യൂപ്‌ളിക്കേറ്റ് എടുക്കാന്‍ കഴിയാതെ വരുമെന്‌നും മന്ത്രി പറഞ്ഞു.

Ravishanker Prasad

ഡിജിറ്റല്‍ ഇന്ത്യ വന്നതോടെ ഇന്ത്യയിലെ ഗ്രാമീണരും നാഗരികരും തമ്മിലുള്ള ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതായെന്നും മന്ത്രി പറഞ്ഞു. 123 കോടി ഇന്ത്യക്കാര്‍ ഇന്ന് ആധാര്‍ കാര്‍ഡ് ഉപയോഗിക്കുന്നു. 121 കോടി മൊബൈല്‍ ഫോണ്‍, 44.6 കോി സ്മാര്‍ട്ട്‌ഫോണ്‍,56 കോടി ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുവെന്നും ഇന്ത്യയിലെ ഇ കോമേഴ്‌സ് ഉപയോക്താക്കള്‍ 51 ശതമാനത്തിലെത്തിയെന്നും മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 130 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. ഇന്ത്യയിലെ ഓണ്‍ലൈന്‍ പണമിടപാട് 2070 കോടിയിലെത്തിയെന്നും ഇന്ത്യ പൂര്‍ണമായും ഡിജിറ്റല്‍ ആകുകയാണെന്നും മന്ത്രി പറഞ്ഞു.

English summary
Aadhar and driving licence linking will mandatory says union minister Ravishankara Prasad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X