Get Updates
Get notified of breaking news, exclusive insights, and must-see stories!

തേനിക്ക് സമീപം വാഹനപകടം: നാലു മലയാളികള്‍ മരിച്ചു...

തേനി: തമിഴ്‌നാട് തേനിക്ക് സമീപം തിങ്കളാഴ്ച ഉണ്ടായ വാഹനപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. ഒരു കുടുംബത്തിലെതന്നെ അംഗങ്ങളാണ് മരിച്ച നാലുപേരും. അപകടത്തില്‍ കൂടെയുണ്ടായിരുന്ന രണ്ടു കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തമിഴ്‌നാട് ഡിണ്ടിഗല്‍ വത്തലഗുണ്ടില്‍ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പെട്ടത്.

നാട്ടുക്കാരും ബസ് യാത്രക്കാരും ചേര്‍ന്നാണ് അപകടത്തില്‍പെട്ടവരെ കാറില്‍ നിന്ന് പുറത്തെടുത്തത്.കോഴിക്കോട് അഴിഞ്ഞിലം സ്വദേശികളായ അബ്ദുല്‍ റഷീദ്, ഭാര്യ റസീന, ഇവരുടെ മക്കളായ ലാമിയ, ബാസിത് എന്നിവരാണ് മരിച്ചത്.അവധിയാഘോഷിക്കാനായി തമിഴ്‌നാട്ടിലെത്തിയതായിരുന്നു ഇവര്‍.നാലൂപേരും സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. കൂടെയുയുണ്ടായിരുന്ന മറ്റു രണ്ടു കുട്ടികളില്‍ ഒരാളെ മധുര മെഡിക്കല്‍ കോളേജിലും ഒരാളെ തേനി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

Theni accident

ഇവരുടെ ആരോഗ്യനില ഭേതപ്പെട്ടു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അമിതവേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.പോസ്റ്റുമാട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ പോലീസ് നടപടി സ്വീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+