ഭർതൃമതിയെ വീട്ടിൽ കയറി മാനഭംഗപ്പെടുത്താൻ ശ്രമിച്ച യുവാവ് റിമാൻഡിൽ: സംഭവം കണ്ണൂരിൽ
കണ്ണുർ: കണ്ണൂർ ജില്ലയിൽ സ്ത്രീകൾക്കു നേരെയുള്ള അതിക്രമം പെരുകുന്നു.
ഭര്‍തൃമതിയെ വീട്ടില്‍ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാതമംഗലം പാണപ്പുഴ ആലക്കാട്ടെ തുന്തക്കാറ്റിയില് ഹൗസില്‍ റാഷിദി (26) നെയാണ് പരിയാരം എസ്ഐ പിവിജേഷ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ആറിന് രാവിലെ 11ഓടെയാണ് സംഭവം. ഭര്‍തൃമതിയായ 22കാരിയും കുട്ടിയും മാത്രം വീട്ടില്‍ ഉണ്ടായിരുന്ന സമയത്ത് പ്രതി വീട്ടില്‍ അക്രമിച്ച് കയറി മാനഭംഗത്തിന് ശ്രമിക്കുകയായിരുന്നു. യുവതിയുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പീഡനശ്രമം ഉപേക്ഷിച്ച് പ്രതി കടന്നു കളഞ്ഞു.
കൊവിഡ് ബാധ: എം വി ജയരാജന്റെ നിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ
യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് നേരത്തെ തെരച്ചിലിനു ശേഷം പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു. ഇതിനിടെ മറ്റൊരു സംഭവത്തിൽ ബീഹാര്‍ സ്വദേശിനിയായ നവവധുവിനെ കാണാനില്ലെന്ന് പരാതിയിൽ പോലീസ് അന്വേഷണം ശക്തമാക്കി.
'പിബി നൂഹ് ഐഎഎസിനെ കുറിച്ചു തന്നെയാണ് പറയുന്നത്', കോന്നി എംഎൽഎയുടെ കുറിപ്പ് വൈറൽ
ഗള്‍ഫില്‍ ജോലി ചെയ്യുന്ന ചെറുകുന്ന് കവിണിശേരി സ്വദേശി വലിയവളപ്പില്‍ സുമേഷിന്റെ ഭാര്യ ബീഹാര്‍ പാട്ന സ്വദേശിനി പിങ്കി കുമാരി (26) യെയാണ് കഴിഞ്ഞ ദിവസം രാത്രി മുതല്‍ കാണതായത്. ഒരു മാസം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഗള്‍ഫില്‍ കൂടെ ജോലി ചെയ്യുന്ന ബീഹാര്‍ സ്വദേശിയായ യുവാവിന്റെ സഹോദരിയെയാണ് ഇരു വീട്ടുകാരുടെയും സമ്മതത്തോടെ ബിഹാറിൽ വെച്ച് വിവാഹം കഴിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 7.30ഓടെ വീട്ടില്‍ നിന്നും യുവതിയെ കാണാതായതോടെ ഭര്‍ത്താവും ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തുകയായിരുന്നു. കിടപ്പുമുറി പരിശോധിച്ചപ്പോള്‍ വസ്ത്രങ്ങളും വിവാഹ സമയത്ത് വധുവിന്റെ വീട്ടുകാരും വരന്റെ വീട്ടുകാരും സമ്മാനിച്ച മുഴുവന്‍ സ്വര്‍ണാഭരണങ്ങളും കൊണ്ടുപോയിട്ടുണ്ട്. യുവതി മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിരുന്നു. രാത്രിയില്‍ പോലിസ് നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പട്ടുവം പറപ്പൂലില്‍ കണ്ടെത്തി. എന്നാല്‍ യുവതിയെ കണ്ടെത്താനായിട്ടില്ല. ഭര്‍ത്താവ് സുമേഷിന്റെ പരാതിയില്‍ കണ്ണപുരം പോലിസ് കേസെടുത്തു.