Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരുവു നായ്ക്കളെ കൊല്ലുന്നതിനെ അനുകൂലിച്ച് നടി ശ്വേതാ മേനോന്‍

കൊച്ചി: മനുഷ്യരെ ആക്രമിക്കുന്ന തെരുവു നായ്ക്കളെ കൊല്ലുന്നതിന് അനുകൂലിച്ച് നടി ശ്വേതാ മേനോന്‍. കൊച്ചിയില്‍ സംഘടിപ്പിച്ച 'ജീവിതമാണ് ലഹരി'എന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ സമാപന ചടങ്ങിനോടനുബന്ധിച്ച് മാതൃഭൂമി ലൈവില്‍ സംസാരിക്കുകയായിരുന്നു ശ്വേത. ആക്രമിക്കുന്ന നായ്ക്കളെ കൊല്ലുന്നതിന് താന്‍ അനുകൂലമാണെന്ന് ശ്വേത പറഞ്ഞു.

ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നടി. തന്റെ കുടുംബത്തിലെ ഒരാളെ തെരുവ് നായ ആക്രമിച്ചാല്‍ ആ നായയെ കൊല്ലുന്നതിനെ താന്‍ അനുകൂലിക്കും. സാമൂഹിക പ്രതിബദ്ധത കണക്കിലെടുത്ത് നായകളെ കൊല്ലാതിരിക്കാന്‍ തനിക്ക് പറയാം. എന്നാല്‍ സെലിബ്രിറ്റി എന്ന നിലയില്‍ തനിക്ക് ഏത് ഭാഗത്ത് നിന്ന് സംസാരിക്കാമെന്നും മനുഷ്യന്റെ ജീവനാണ് നായയുടെ ജീവനക്കാള്‍ വില നല്‍കുന്നതെന്നും ശ്വേത വ്യക്തമാക്കി.

swetha-menon

സംസ്ഥാനത്ത് തെരുവു നായ ശല്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നായകളെ കൊല്ലുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേര്‍ രംഗത്തെത്തിയിരുന്നു. രഞ്ജിനി ഹരിദാസ് ഉള്‍പ്പെടെയുള്ളവര്‍ നായസ്‌നേഹം കാട്ടുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നായകളെ കൊല്ലുന്നതിനെയാണ് അനുകൂലിക്കുന്നത്. എന്നാല്‍, സുപ്രീംകോടതി വിധി നിലനില്‍ക്കുന്നതിനാല്‍ നായകളെ പരസ്യമായി കൊല്ലാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ല.

ഓണം ആഘോഷത്തെക്കുറിച്ചും ശ്വേത ആരാധകര്‍ക്ക് മറുപടി നല്‍കി. നാലാം പിറന്നാളാഘോഷിക്കാന്‍ പോകുന്ന മകള്‍ക്കൊപ്പം കുടുംബസമേതമാണ് ഓണം ആഘോഷിക്കുകയെന്ന് ശ്വേത പറയുന്നു. രഞ്ജിലാല്‍ ദാമോദരന്റെ നവല്‍ എന്ന ജുവലാണ് ശ്വേതയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+