കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന വ്യാജ വെളിച്ചെണ്ണ വിപണിയില്‍ സുലഭം

  • By Desk
Google Oneindia Malayalam News

വടകര: ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന വ്യാജ വെളിച്ചെണ്ണ വിപണിയില്‍ സുലഭം. ഒരു വിഭാഗം വ്യാപാരികള്‍ വ്യാജ വെളിച്ചെണ്ണ വില്‍പ്പനയെ പ്രോത്സാഹിപ്പിക്കുന്നതായി പരാതിയുണ്ട്. ഒറിജിനല്‍ വെളിച്ചെണ്ണ വില്‍പന നടത്തിയാല്‍ വ്യാപാരികള്‍ക്ക് ലിറ്ററിന് 15 രൂപ ലാഭം കിട്ടുമ്പോള്‍ വ്യാജവെളിച്ചെണ്ണ വില്‍പനയിലൂടെ എഴുപത് രൂപയ്ക്ക് മേലെയാണ് ലാഭം.

പത്മാവത് പ്രതിഷേധത്തിന് പിന്നില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയംപത്മാവത് പ്രതിഷേധത്തിന് പിന്നില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം

വെളിച്ചെണ്ണ ഡീലേഴ്‌സ് ചിലറകച്ചവടക്കാര്‍ ഓഫര്‍ നല്‍കിയും മറ്റും വ്യാജനെ പ്രോത്സാഹിപ്പിക്കുന്നതായും പരാതിയുണ്ട്. പച്ചത്തേങ്ങക്ക് കിലോയ്ക്ക് 46 രൂപയാണ് ഇപ്പോഴത്തെ വില. തേങ്ങ ഉണക്കി വെളിച്ചെണ്ണയാക്കി വിപണിയില്‍ എത്തുമ്പോള്‍ 200 രൂപ ചെലവ് വരുമെന്നാണ് മില്ലുടമകള്‍ പറയുന്നത്. ഒറിജിനല്‍ വെളിച്ചെണ്ണക്ക് ലിറ്ററിന് 220 രൂപയാണ് ഇപ്പോഴത്തെ വില.

ഇതിനിടെയാണ് തമിഴ്‌നാട്ടിലെ കങ്കായത്തുനിന്നും കൊണ്ടുവരുന്ന മായം ചേര്‍ത്ത വെളിച്ചെണ്ണ ലിറ്ററിന് 160 രൂപയ്ക്ക് വില്‍ക്കുന്നത്. പാം കെര്‍ണര്‍ ഓയില്‍ ചേര്‍ത്താണ് വ്യാജവെളിച്ചെണ്ണ ഉണ്ടാക്കുന്നത്. മൊത്തമായി കൊണ്ടുവരുന്ന വെളിച്ചെണ്ണ തൃശൂര്‍, മലപ്പുറം, കോഴിക്കോട് എനിവിടങ്ങളിലെ രഹസ്യകേന്ദ്രങ്ങളില്‍ എത്തിച്ച് പല ബ്രാന്‍ഡുകളിലായിട്ടാണ് വില്‍പന.


പല പേരുകളില്‍ വില്‍പന നടത്തുന്നതിനാല്‍ ഇവ പിടിക്കപ്പെടാനും സാധ്യത കുറവാണ്. ഒരു ബ്രാന്‍ഡ് പിടികൂടിയാല്‍ മറ്റുബ്രാന്‍ഡുകള്‍ വിപണിയിലുണ്ടാവും. ഇതുകാരണം മൊത്തക്കച്ചവടക്കാരുടെ ലാഭം കുറയുന്നുമില്ല. ആരോഗ്യവകുപ്പും നടപടിസ്വീകരിക്കുന്നില്ലെന്ന പരാതിയുണ്ട്. പിടിച്ചാല്‍ത്തന്നെ പിഴ ഈടാക്കി കേസ് ഒഴിവാക്കുകയാണ് പതിവ്. വിലക്കുറവില്‍ വ്യാജന്‍ ലഭിക്കുമ്പോള്‍ നാട്ടിന്‍പുറങ്ങളിലെ ചെറുകിട വെളിച്ചെണ്ണ മില്ലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.

യെച്ചൂരിയും കൈവിട്ടു, സംസ്ഥാന ഘടകം പ്രതിക്കൂട്ടില്‍, കോടിയേരി മകനെ രക്ഷിക്കുമോ അതോ സ്വയം രക്ഷിക്കുമോയെച്ചൂരിയും കൈവിട്ടു, സംസ്ഥാന ഘടകം പ്രതിക്കൂട്ടില്‍, കോടിയേരി മകനെ രക്ഷിക്കുമോ അതോ സ്വയം രക്ഷിക്കുമോ

English summary
Adulteration in coconut oil leads to serious health issues. People should be vigilant to consumption of coconut oil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X