Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡിലേക്കു പങ്കാളിയെ കൊണ്ടുവരാന്‍ പ്ലാനുണ്ടോ? എങ്കില്‍ ഈ പുതിയ മാറ്റങ്ങള്‍ അറിഞ്ഞിരിക്കാം

ഒട്ടാവ: നിരവധി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ലക്ഷ്യസ്ഥാനമാണ് കാനഡ. സുരക്ഷിത ഭാവി തേടി കാനഡയില്‍ എത്തുന്ന വിദേശ വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ പേരും ഇന്ത്യയില്‍ നിന്നുള്ളവരാണ്. കാനഡയിലെ ഉയര്‍ന്ന ജീവിത നിലവാരവും ഭൂപ്രകൃതിയും വിദ്യാര്‍ത്ഥി സൗഹൃദ നയങ്ങളും ജോലി കിട്ടാനുള്ള സാധ്യതകളുമാണ് കൂടുതല്‍ പേരെയും ആകര്‍ഷിക്കുന്നത്. എന്നാല്‍, പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭരണകാലയളവില്‍ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായത് വിദ്യാര്‍ത്ഥികളെ ആശങ്കയിലാഴ്ത്തിയിരുന്നു.

കാനഡയിലേക്കു ചേക്കേറുന്നവരില്‍ കൂടുതല്‍ പേരും കുടുംബത്തെയും അങ്ങോട്ടു കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവരാണ്. ഇപ്പോഴിതാ കാനഡയില്‍ ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെയും ഉദ്യോഗസ്ഥരുടെയും പങ്കാളികള്‍ക്കായുള്ള സ്പൗസ് ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് (SOWP) നയങ്ങളില്‍ കനേഡിയന്‍ സര്‍ക്കാര്‍ പുതിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്. ഇത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഗുണകരമാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

canada visa

ജനുവരി 21 മുതലാണ് പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. കാനഡയില്‍ ഒരു വിദ്യാര്‍ത്ഥി പഠനം നടത്തുന്ന കാലയളവില്‍ പങ്കാളിയെ ഇന്ത്യയില്‍ നിന്നു കൊണ്ടുവരാനും അവര്‍ക്ക് ജോലി ചെയ്യാനും സാധ്യതകള്‍ തുറന്നിടുന്നതാണ് പുതിയ പരിഷ്‌കരണം. അതേസമയം, സ്പൗസ് ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാന്‍ അവസരമുള്ളത് നിര്‍ദിഷ്ട അക്കാദമിക് കോഴ്‌സുകളില്‍ ചേരുന്നവര്‍ക്ക് മാ്രതമാണ്. നിശ്ചിത സമയപരിധിക്കുള്ളില്‍ പെര്‍മിറ്റിന് അപേക്ഷിക്കുകയും വേണം.

ഇമിഗ്രേഷന്‍, റെഫ്യൂജീസ്, സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വിദ്യാര്‍ത്ഥികളുടെ പങ്കാളികള്‍ക്കാണ് സ്പൗസ് വിസയ്ക്ക് അപേക്ഷിക്കാന്‍ അവസരമുള്ളത്. അവിടെ പഠിക്കുന്ന/ജോലി ചെയ്യുന്ന കാലയളവില്‍ പങ്കാളിക്കൊപ്പം താമസിക്കാനും കാനഡയിലെ ഉയര്‍ന്ന ജീവിതച്ചെലവ് നേരിടാനും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും ഈ പെര്‍മിറ്റ് പ്രയോജനം ചെയ്യും.

പിഎച്ച്ഡി പ്രോഗ്രാമുകള്‍, കുറഞ്ഞത് 16 മാസമെങ്കിലും ദൈര്‍ഘ്യമുള്ള മാസ്റ്റേഴ്‌സ് ഡിഗ്രി പ്രോഗ്രാമുകള്‍, ഡോക്ടര്‍ ഓഫ് ഡെന്റല്‍ സര്‍ജറി, എല്‍.എല്‍.ബി, ഫാര്‍മസി, ഡോക്ടര്‍ ഓഫ് വെറ്ററിനറി മെഡിസിന്‍, ഡോക്ടര്‍ ഓഫ് മെഡിസിന്‍ (എംഡി), ബാച്ചിലര്‍ ഓഫ് നഴ്‌സിങ്, ബാച്ചിലര്‍ ഓഫ് എന്‍ജിനീയറിങ്, ഡോക്ടര്‍ ഓഫ് ഒപ്റ്റോമെട്രി, ബി.എസ്.ഇ ഫാര്‍മസി, ബാച്ചിലര്‍ ഓഫ് എഡ്യൂക്കേഷന്‍ തുടങ്ങിയ പ്രൊഫഷണല്‍ കോഴ്സുകളില്‍ ചേരുന്നവര്‍ക്ക് സ്പൗസ് വിസയ്ക്ക് അപേക്ഷിക്കാം. അങ്ങനെ ഒരു വിദ്യാര്‍ത്ഥി കാനഡയില്‍ പഠിക്കുമ്പോള്‍ പങ്കാളിക്ക് മുഴുവന്‍ സമയവും ജോലി ചെയ്യാന്‍ അവസരം ലഭിക്കും.

യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ സ്വന്തം വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ അവരുടെ പങ്കാളിക്കുള്ള വിസയ്ക്കും അപേക്ഷിക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. അങ്ങനെ ചെയ്താല്‍ രണ്ട് വിസകളും ഒരേസമയം വിലയിരുത്തപ്പെടുകയും കാലതാമസം ഒഴിവാകുകയും ചെയ്യും. സന്ദര്‍ശക വിസ പോലുള്ള മറ്റ് വിഭാഗങ്ങള്‍ക്കു കീഴില്‍ സ്പൗസ് വിസ ഫയല്‍ ചെയ്യുന്നത് അനാവശ്യമായ കാലതാമസത്തിനും വിസ നിരസിക്കപ്പെടുന്നതിനും ചിലപ്പോള്‍ കാരണമാകും.

വിദ്യാര്‍ത്ഥി വിസയ്ക്കൊപ്പം സ്പൗസ് വിസയും കൂടി അംഗീകരിക്കപ്പെട്ടാല്‍ പങ്കാളിക്ക് നേരത്തെ എത്തിച്ചേരാനും കനേഡിയന്‍ ജീവിതവുമായി പെട്ടെന്ന് ഇണങ്ങാനും ഒരുമിച്ച് തൊഴില്‍പരമായ വളര്‍ച്ച കൈവരിക്കാനും സാധിക്കും.

വിദ്യാര്‍ത്ഥി ഇതിനകം കാനഡയില്‍ പഠനം ആരംഭിച്ചെങ്കിലും പങ്കാളിക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതില്‍ സാധാരണയായി പ്രശ്നങ്ങളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ കോഴ്‌സിന്റെ അവസാന സെമസ്റ്ററിലാണ് വിദ്യാര്‍ത്ഥി പഠിക്കുന്നതെങ്കില്‍, പങ്കാളിക്ക് ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരിക്കില്ല.

ഇനി യോഗ്യതയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ പങ്കാളിയെ കൊണ്ടുവരാനുള്ള ഓപ്ഷനുകള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പങ്കാളിക്ക് സന്ദര്‍ശക വിസയ്ക്കോ പഠന പെര്‍മിറ്റിനോ പ്രത്യേകം അപേക്ഷിക്കാം. എന്നാല്‍ കാനഡയിലെ ജീവിതച്ചെലവുകള്‍ വഹിക്കാന്‍ തനിക്കു കഴിയുമെന്ന് കാണിക്കുന്ന സാമ്പത്തിക രേഖകള്‍ കാണിക്കേണ്ടി വരും. അതു മാത്രമല്ല, പങ്കാളിക്ക് സന്ദര്‍ശക വിസ ലഭിച്ചാലും നിശ്ചിത കാലയളവില്‍ മാത്രമേ താമസിക്കാന്‍ അനുവാദമുള്ളൂ, അതിനുശേഷം അവര്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+