നിര്‍മല സീതാരാമനെ പ്രകീര്‍ത്തിച്ച് ട്വീറ്റ്; ദിവ്യ സ്പന്ദനയുടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി
ദില്ലി: ബിജെപി നേതാവ് നിര്‍മല സീതാരാമനെ പ്രകീര്‍ത്തിച്ച് ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് വക്താവ് ദിവ്യ സ്പന്ദനയുടെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി. ഈ അക്കൗണ്ട് നിലവില്ലെന്നാണ് ഇപ്പോള്‍ ട്വിറ്ററില്‍ കാണിക്കുന്നത്. 1970ന് ശേഷം ധനമന്ത്രി സ്ഥാനത്തേക്കെത്തുന്ന ആദ്യ സ്ത്രീക്ക് അഭിനന്ദനം അര്‍പ്പിച്ചാണ് ദിവ്യ കഴിഞ്ഞ ദിവസം ട്വീറ്റ് പുറത്തു വിട്ടത്.

അതേസമയം ടെലിവിഷന്‍ ചാനലുകളില്‍ കോണ്‍ഗ്രസ് വക്താക്കള്‍ക്ക് ഒരു മാസത്തേക്ക് ഏര്‍പ്പെടുത്തിയ വിലക്കിന്റെ ഭാഗമാണോ ദിവ്യയുടെ ട്വീറ്റ് നീക്കം ചെയ്തതെന്ന കാര്യത്തില്‍ വ്യക്തതയില്ല. എല്ലാ മീഡിയ ചാനലുകളോടും എഡിറ്റര്‍മാരോടും കോണ്‍ഗ്രസ് നേതാക്കളെ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ട് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല കഴിഞ്ഞ ദിവസം ട്വീറ്റ് പുറത്തു വിട്ടിരുന്നു.
പാര്‍ട്ടിയുടെ ഏകമാസ നിശ്ശബ്ദത പദ്ധതിയുടെ ഭാഗമാണോ ദിവ്യയുടെ ട്വീറ്റ് നീക്കം ചെയ്‌തെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കോണ്‍ഗ്രസ് മാധ്യമ വിഭാഗം നിഷേധിച്ചു.
ദേശീയ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മോശം പ്രകടനത്തിനുശേഷം കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം ഒഴിഞ്ഞുവോയെന്ന ചോദ്യത്തിന് 'നിങ്ങളുടെ ഉറവിടം തെറ്റാണ്' എന്നായിരുന്നു ദിവ്യയുടെ പ്രതികരണം.
'ഇതിന് മുന്‍പ് ഒരേയൊരു സ്ത്രീ മാത്രം വഹിച്ചിരുന്ന പദവി ഏറ്റെടുക്കുന്നതിന് അഭിനന്ദനങ്ങള്‍ നിര്‍മ്മലാ സീതാരാമന്‍.. (1970ല്‍ ഇന്ദിരാ ഗാന്ധിജി ജി ).. സ്ത്രീകള്‍ക്ക് ഇത് അഭിമാനമാണ്.. GDP അത്ര മെച്ചമൊന്നുമല്ല.. നമ്മുടെ സാമ്പത്തിക രംഗത്തിന് ഉണര്‍വ് പകരാന്‍ നിങ്ങള്‍ക്കാവുന്നത് ചെയ്യുമെന്ന് എനിക്ക് ഉറപ്പാണ്.. ഞങ്ങളുടെ പിന്തുണ നിങ്ങള്‍ക്കുണ്ട്.. ആശംസകള്‍.. ' എന്നായിരുന്നു നിര്‍മലയെ അഭിനന്ദിച്ച് രമ്യ കുറിച്ചത്.












Click it and Unblock the Notifications