കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആവേശത്തിരയിളക്കി അഗസ്ത്യന്‍മുഴിയില്‍ മലയോര മഹോത്സവത്തിന് തിരി തെളിഞ്ഞു

Google Oneindia Malayalam News

മുക്കം: ആവേശമുണര്‍ത്തി മലയോര മഹോത്സവത്തിന് അഗസ്ത്യന്‍മുഴിയിലെ ജില്ലാ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ തുടക്കമായി. മുത്തുക്കുടകളും വാദ്യമേളങ്ങളും അകമ്പടി ചാര്‍ത്തിയ വര്‍ണശബളമായ ഘോഷയാത്രക്കു ശേഷം നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അതിജീവനത്തിനായി പൊരുതുന്ന മലയോര മേഖലക്ക് കരുത്ത് പകരുക എന്ന ലക്ഷ്യത്തോടെയാണ് കാര്‍ഷിക-വ്യവസായ-ആരോഗ്യ-വിദ്യാഭ്യാസ-ടൂറിസം മേളയായ 'മലയോര മഹോത്സവം 2019' സംഘടിപ്പിക്കുന്നത്.

ജില്ലാ പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും തിരുവമ്പാടി പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ 17 ഗ്രാമ പഞ്ചായത്തുകളുടെയും രണ്ടു നഗരസഭകളുടെയും സഹകരണത്തോടെയുമാണ് മേള സംഘടിപ്പിക്കുന്നത്. 17 ദിവസങ്ങളിലായി നടക്കുന്ന മേള 27ന് സമാപിക്കും.

hillfestivalkozhikode

നിപ, പ്രളയദുരന്തം എന്നിവയെ തുടര്‍ന്ന് ഭൗതികമായും സാമ്പത്തികമായും തകര്‍ന്ന നാടിന്റെ പുനരുജ്ജീവനത്തിനായി 'അതിജീവനത്തിനൊരു കൈത്താങ്ങ്' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മലയോര മേഖല മഹോത്സവത്തിന് അരങ്ങൊരുക്കുന്നത്. മലയോരത്തെ വിവിധ പ്രദേശങ്ങളിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും ചെറുകിട കുടില്‍ വ്യവസായ ഉല്‍പ്പന്നങ്ങളുടെയും വിപണനം, സംസ്ഥാനത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സഹായിക്കുക, ദുരന്തത്തെ തുടര്‍ന്ന് തകര്‍ന്ന സമൂഹത്തെ പഴയനിലയിലേക്ക് കൈപിടിച്ചുയര്‍ത്തുക തുടങ്ങിയവയാണ് പ്രധാനമായും മേള ലക്ഷ്യമിടുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ വിവിധ സ്റ്റാളുകള്‍, അമ്യൂസ്‌മെന്റ് സംവിധാനങ്ങള്‍, സാഹസിക ഇനങ്ങള്‍, പാക്കേജ് ടൂറും ഫാം ടൂര്‍, കുടുബശ്രീ ജില്ലാ മിഷന്റെ ഫുഡ്‌കോര്‍ട്ട് എന്നിവയും പ്രദര്‍ശന നഗരിയിലുണ്ട്.

സംഘാടക സമിതി രക്ഷാധികാരിയായ ജോര്‍ജ് എം തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കണ്‍വീനറായ തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പബ്ലിക്കേഷന്‍ കണ്‍വീനര്‍ സുന്ദരന്‍ എ പ്രണവം പ്രൊജക്ട് അവതരിപ്പിച്ചു. കോ-ഓര്‍ഡിനേറ്റര്‍ അജു എമ്മാനുവല്‍ പ്രതിഭകളെ പരിചയപ്പെടുത്തി. വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ച ഡോ. പി എം മത്തായി, എന്‍ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, ബേബി കൂമ്പാറ, ടോമി ചെറിയാന്‍ എന്നിവരെ ചടങ്ങില്‍ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.

English summary
hill festival;Agastyaan muzhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X