എയർടെൽ ഇന്‍ഫിനിറ്റി പ്ലാനിൽ ഇരട്ടി ഡാറ്റ ഓഫര്‍: 499 രൂപയ്ക്ക് 40 ജിബി ഡാറ്റ, വോയ്സ് കോളും
ദില്ലി: എയർടെൽ ഉപയോക്താക്കള്‍ക്കുള്ള ഹൈസ്പീഡ് ഡാറ്റാ പരിധി ഇരട്ടിയാക്കി. പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്ക് നൽകിവരുന്ന ഇൻഫിനിറ്റി പ്ലാനാണ് പരിഷ്കരിച്ചിട്ടുള്ളത്.499 രൂപയുടെ ഇന്‍ഫിനിറ്റി പ്ലാനില്‍ 40 ജിബി 3ജി/ 4ജി ഡാറ്റയാണ് എയര്‍ടെൽ പരിഷ്കരിച്ചിട്ടുള്ളത്. ഓഫറിലെ മറ്റ് ആനുകൂല്യങ്ങൾക്കൊപ്പമാണ് അധിക ഡാറ്റാ ഓഫര്‍. ദില്ലിയിലുള്ള ഉപയോക്താക്കൾക്കാണ് ഇതോടെ പ്രതിമാസം 40 ജിബി ലഭിക്കുമെന്ന് എയര്‍ടെല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് വ്യക്തമാക്കുന്നത്.

പഴയ പ്ലാനില്‍ 20 ജിബി
പ്രതിമാസം 20 ജിബി ഡാറ്റയാണ് എയർടെല്ലിന്റെ 449 രൂപയുടെ പ്ലാനിൽ നേരത്തെ നൽകിവന്നിരുന്നത്. നവംബറിൽ തിരഞ്ഞെടുക്കപ്പെട്ട പ്ലാനുകളിലാണ് എയർടെല്‍ ഈ ഓഫർ നൽകിവന്നിരുന്നത്. ഒരി ബില്ലിംഗ് സൈക്കിളിൽ നിന്ന് ഉപയോഗിച്ച് തീരാത്ത ഡാറ്റ മറ്റൊരു ബില്ലിംഗ് സൈക്കിളിലേയ്ക്ക് ക്യാരി ഫോർവേഡ് ചെയ്യാനുള്ള സൗകര്യം എയർടെൽ നേരത്തെ തന്നെ ഉപയോക്താക്കള്‍ക്ക് നൽകിവരുന്നുണ്ട്. 200 ജിബി ഡാറ്റ വരെയാണ് ക്യാരി ഫോർവേഡ് ചെയ്യാന്‍ സാധിക്കും.

എയർടെല്‍ ഇന്‍ഫിനിറ്റി പ്ലാൻ 399
ഒരുമാസത്തേയ്ക്ക് എയർടെൽ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 20 ജിബി ഡാറ്റ നൽകുന്നതാണ് ഈ ഓഫർ. അൺലിമിറ്റഡ് ലോക്കൽ- എസ്ടിഡി വോയ്സ്കോളുകള്‍ക്ക് പുറമേയാണ് ഡാറ്റ. റോമിംഗില്‍ ഇൻകമിംഗ് കോളുകൾ സൗജന്യമാണെങ്കിലും ഔട്ട് ഗോയിംഗ് കോളുകൾക്ക് ചാർജ് ഈടാക്കും. എയർടെൽ വെബ്സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

എയർടെല്‍ ഇന്‍ഫിനിറ്റി പ്ലാൻ 499
499 രൂപയുടെ ഇന്‍ഫിനിറ്റി പ്ലാനില്‍ 40 ജിബി 3ജി/ 4ജി ഡാറ്റയാണ് എയര്‍ടെൽ പുതിയതായി നൽകുന്നത്. ഓഫറിലെ മറ്റ് ആനുകൂല്യങ്ങൾക്കൊപ്പമാണ് അധിക ഡാറ്റാ ഓഫര്‍. ദില്ലിയിലുള്ള ഉപയോക്താക്കൾക്കാണ് ഇതോടെ പ്രതിമാസം 40 ജിബി ലഭിക്കുമെന്ന് എയര്‍ടെല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് വ്യക്തമാക്കുന്നത്.

എയർടെല്‍ ഇന്‍ഫിനിറ്റി പ്ലാൻ 799
പ്രതിമാസം 60 ജിബി ഡാറ്റ നല്‍കുന്നതാണ് 799 രൂപയുടെ എയർടെൽ ഇന്‍ഫിനിറ്റി പ്ലാൻ. വോയ്സ് കോള്‍ ഓഫറുകൾക്കൊപ്പമാണ് പ്രതിമാസം 60 ജിബി ഡാറ്റ ലഭിക്കുക. എസ്ടിഡി ലോക്കൽ വോയ്സ് കോള്‍ ഓഫറകളും ഈ പ്ലാനിൽ ലഭിക്കുമെന്ന് എയർടെൽ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നു.

എയർടെല്‍ ഇന്‍ഫിനിറ്റി പ്ലാൻ 1199
പ്രതിമാസം 1199 രൂപയ്ക്ക് 90 ജിബി ഹൈസ്പീഡ് 3ജി/ 4ജി ഡാറ്റയാണ് എയർടെൽ ഇൻഫിനിറ്റി പ്ലാനിൽ ലഭിക്കുക. വോയ്സ് കോള്‍ ഓഫറുകൾക്കൊപ്പമാണ് പ്രതിമാസം 60 ജിബി ഡാറ്റ ലഭിക്കുക. എസ്ടിഡി ലോക്കൽ വോയ്സ് കോള്‍ ഓഫറകളും ഈ പ്ലാനിൽ ലഭിക്കുമെന്ന് എയർടെൽ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications