കുട്ടനാട്ടിലെത്തിയാല്‍ കള്ള് കുടിക്കണമെന്ന മോഹമുണ്ടോ...എങ്കില്‍ സൂക്ഷിക്കുക, ഞെട്ടിക്കുന്ന വിവരം!
ആലപ്പുഴ: കുട്ടനാട് കായല്‍ പ്രദേശങ്ങളില്‍ ആലപ്പുഴ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കൈനകരി ചേന്നംകരി കള്ളുഷാപ്പില്‍നിന്ന് ഉപയോഗശൂന്യമായ 335 ലിറ്റര്‍ കള്ള് പിടിച്ചെടുത്തു.
കള്ളുസൂക്ഷിച്ചതിന് ഷാപ്പ് ലൈസന്‍സിയ്ക്കും വില്‍പനക്കാരനുമെതിരെ കേസെടുത്തു. 48 മണിക്കൂര്‍ പഴകിയകള്ള് ഷാപ്പില്‍ സൂക്ഷിക്കാന്‍ പാടില്ലെന്നും നശിപ്പിച്ചുകളയണമെന്നുമാണ് നിയമം. ചില ഷാപ്പുകളില്‍ മിച്ചം വരുന്ന കള്ള് സൂക്ഷിച്ചുവച്ച് പുതിയകള്ളുമായി കലര്‍ത്തി വില്‍ക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന.

ചമ്പക്കുളം വള്ളംകളിയോടനുബന്ധിച്ച് കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി റോബര്‍ട്ടിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത കള്ളിന്റെ ഗുണനിലവാരം അറിയുന്നതിനായി സാമ്പിള്‍ രാസപരിശോധനയ്ക്ക് അയയ്ക്കും. പരിശോധനയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസര്‍ എ കുഞ്ഞുമോന്‍, എം ബൈജു, പി ദിലീപ്, സിവില്‍ ഓഫീസര്‍മാരായ അനിലാല്‍, റഹിം, അരുണ്‍, ബിപിന്‍, അഭിലാഷ് എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications