ആലപ്പുഴ നെഹ്റു ട്രോഫി വള്ളംകളി 10ന്, ടിക്കറ്റ് നിരക്ക് 3,000 രൂപ വരെ
ആലപ്പുഴ: പ്രളയം മൂലം മാറ്റിവച്ച പുന്നമട നെഹ്റുട്രോഫി വള്ളംകളി 10 ന് നടക്കും. വള്ളംകളി കാണാന്‍ 100 രൂപ മുതല്‍ 3,000 വരെയാണ് ടിക്കറ്റ് നിരക്കുകള്‍. തെക്കന്‍ ജില്ലകളിലെ പ്രധാന സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്ന് ഓണ്‍ലൈനായും ടിക്കറ്റ് വാങ്ങാം. ടിക്കറ്റ് നിരക്ക്: ടൂറിസ്റ്റ് ഗോള്‍ഡ് (ഒരാള്‍ക്ക്) 3,000 ടൂറിസ്റ്റ് സില്‍വര്‍ (ഒരാള്‍ക്ക്) 2,000 റോസ് കോര്‍ണര്‍ (രണ്ടുപേര്‍ക്ക്) 1,000 റോസ് കോര്‍ണര്‍ (ഒരാള്‍ക്ക്) 600 വിക്ടറി ലെയ്ന്‍ (ഒരാള്‍ക്ക്) 400 ഓള് വ്യൂ (ഒരാള്‍ക്ക്) 300 ലേക് വ്യൂ ഗോള്‍ഡ് (ഒരാള്‍ക്ക്) 200 ലോണ്‍ (ഒരാള്‍ക്ക്) 100. യാനങ്ങള്‍ക്കും ഫീസ് വഞ്ചിവീട്, ബോട്ട് തുടങ്ങിയ യാനങ്ങള്‍ പുന്നമടക്കായലില്‍ നങ്കൂരമിടാനും ഫീസ് നല്‍കണം.
ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ ഓഫിസില്‍ ഫീസടച്ചു രസീതു വാങ്ങണം. പോര്‍ട്ട് ഓഫിസറുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധനയുണ്ടാവും. ഫീസ് അടയ്ക്കാത്ത യാനങ്ങള്‍ പിഴ നല്‍കേണ്ടിവരും. നിരക്കുകള്‍: പത്തുപേര്‍ വരെയുള്ള യാനങ്ങള്‍ 10,000, 10 15 പേരുള്ളവ, 15,000, 15 20 പേരുള്ളവ 20,000, 20ല്‍ ഏറെപ്പേരുള്ളവ 35,000, അപ്പര്‍ ഡെക്കുള്ളവ 50,000.

തെക്കന്‍ കേരളത്തിലെ എല്ലാ പ്രധാന സര്‍ക്കാര്‍ ഓഫിസുകളിലും ടിക്കറ്റ് ലഭിക്കും. ഓണ്‍ലൈനായും വാങ്ങാം (). സൗത്ത് ഇന്ത്യന്‍ ബാങ്കിലും ബുക്ക് മൈ ഷോ, ടിക്കറ്റ് ജീനി എന്നീ ഓണ്‍ലൈന്‍ സൈറ്റുകളിലും ടിക്കറ്റ് ലഭിക്കും. ഇവയുടെ ലിങ്ക് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ വെബ്സൈറ്റിലുണ്ട്. വ്യാജ ടിക്കറ്റ് തടയാന്‍ ഇത്തവണ ഹോളോഗ്രാം പതിച്ച ടിക്കറ്റാണു നല്‍കുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications