Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് വ്യാപനം നിയന്ത്രിക്കാനായി ആലപ്പുഴയില്‍ 100 സെക്ടറല്‍ ഓഫീസര്‍മാരെ നിയമിച്ചു

ആലപ്പുഴ: ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അധികരിക്കുന്ന സാഹചര്യം നേരിടാന്‍ കൂടുതല്‍ സെക്ടറല്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ദുരന്ത നിവാരണ അതോറിട്ടി യോഗം തീരുമാനിച്ചു. പോലീസ് വരുംദിവസങ്ങളില്‍ കര്‍ശനമായ കോവിഡ് നിയന്ത്രണ ചട്ടങ്ങള്‍ നടപ്പിലാക്കുന്നതിന് രംഗത്തിറങ്ങുമെന്ന് ജില്ല പോലീസ് മേധാവി ജെ.ജയദേവ് യോഗത്തില്‍ പറഞ്ഞു.

covid

ആലപ്പുഴ ബീച്ചിലും ആലപ്പുഴ നഗരസഭയുടെ വിവിധ ഭാഗങ്ങളിലും സെക്ടറല്‍ മജിസ്‌ട്രേറ്റ് മാരുടെ നേതൃത്വത്തില്‍ കോവിഡ് നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന പരിശോധന കര്‍ശനമാക്കും. വരും ദിവസങ്ങളില്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള വാക്‌സിനേഷന്‍ ആരംഭിക്കും. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ കല്യാണവീട്, ഉത്സവ സ്ഥലങ്ങള്‍, പള്ളികള്‍, പെരുന്നാള്‍ നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച പരിശോധന നടത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

വാക്‌സിനേഷനുകകളുടെ എണ്ണം കൂട്ടാനും ആര്‍.ടി.പിസിആര്‍ ടെസ്റ്റ് വര്‍ധിപ്പിക്കാനും യോഗം തീരുമാനിച്ചു. ടൂറിസം മേഖലയെ കേന്ദ്രീകരിച്ച് പുന്നമടയിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും പ്രത്യേക ടെസ്റ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. പഞ്ചായത്ത് തല ജാഗ്രതാസമിതികള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ബീച്ചില്‍ പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും 60 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കും കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി.

Recommended Video

cmsvideo
    Facts about covid vaccination by Dr Manoj Vellanad | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+