Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ 106 പേര്‍ക്ക് കൂടി കോവിഡ്; ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ

ആലപ്പുഴ: ആലപ്പുഴയില്‍ വെള്ളിയാഴ്ച്ച 106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.അഞ്ചു പേര്‍ വിദേശത്ത് നിന്നും മൂന്ന് പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 93 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 5 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മസ്‌കറ്റില്‍ നിന്നും എത്തിയ പാണ്ടനാട് സ്വദേശി,സൗദിയില്‍ നിന്നെത്തിയ വീയപുരം സ്വദേശി, കുവൈറ്റില്‍ നിന്നെത്തിയ രാമങ്കരി സ്വദേശിനി, യുഎഇയില്‍ നിന്നെത്തിയ പുറക്കാട് സ്വദേശി, ജോര്‍ജിയയില്‍ നിന്നെത്തിയ കുത്തിയതോട് സ്വദേശി എന്നിവരാണ് വിദേശത്ത് നിന്നും എത്തിയത്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ വയലാര്‍ സ്വദേശി, ഒഡീഷയില്‍ നിന്നെത്തിയ രണ്ട് മുതുകുളം സ്വദേശികള്‍ എന്നിവരാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആലപ്പുഴയില്‍ എത്തി കൊവിഡ് സ്ഥിരീകരിച്ചത്.

corona

തണ്ണീര്‍മുക്കം 5, പാണാവള്ളി 3, പുന്നപ്ര സൗത്ത് 7, ആലപ്പുഴ 5, പുറക്കാട് 13, ചേപ്പാട് 2, ചേര്‍ത്തല തെക്ക് 3, കണ്ടല്ലൂര്‍ ഒന്ന്, ആര്യാട് ഒന്ന്, അരൂര് 10, വെട്ടിയാര്‍ ഒന്ന്, ചുനക്കര 2, പുളിങ്കുന്ന് ഒന്ന്, താമരക്കുളം ഒന്ന്, തഴക്കര ഒന്ന്, പാലമേല്‍ 2, കടക്കരപ്പള്ളി.2, കാര്‍ത്തികപ്പള്ളി ഒന്ന്, ചാരുംമൂട് 1, തൃക്കുന്നപ്പുഴ 4, ചെന്നിത്തല, മാവേലിക്കര 2, ചിങ്ങോലി ഒന്ന്, തൈക്കാട്ടുശ്ശേരി 1, അരൂക്കുറ്റി ഒന്ന്, ഭരണിക്കാവ് 2, പള്ളിപ്പുറം ഒന്ന്, കുത്തിയതോട് 3, കായംകുളം 4, പുന്നപ്ര വടക്ക് 2, കരുവാറ്റ 1, പള്ളിപ്പാട് ഒന്ന്, മുഹമ്മ 2, ചെട്ടികുളങ്ങര ഒന്ന്, വള്ളികുന്നം 2, പട്ടണക്കാട് ഒന്ന്, ചങ്ങന്നൂര്‍ ഒന്ന് എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍-

കൂടാതെ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ആകെ 1289 പേര്‍ ചികിത്സയിലുണ്ട്. ഇന്ന് 438 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ 4852 പേര്‍ രോഗമുക്തരായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+