ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അമ്മ കരള്‍ പകുത്തു നല്‍കി: അപ്പു ജീവിച്ചത് അഞ്ച് വര്‍ഷം മാത്രം!!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: അപ്പുവിന്‌റെ ജീവന്‍ രക്ഷിക്കാന്‍ അമ്മ കരളുപകുത്തു നല്‍കി. അമ്മയുടെ പാതി കരളുമായി ജീവിതത്തിലേക്കു മടങ്ങിയെത്തിയ അപ്പു 6 വര്‍ഷത്തിനു ശേഷം മരണത്തിനു കീഴടങ്ങി. മണ്ണഞ്ചേരി കലവൂര്‍ കണ്ടത്തില്‍ പറമ്പില്‍ രാജേഷ് ഷിജിമോള്‍ ദമ്പതികളുടെ മകന്‍ അശ്വിന്‍ (അപ്പു11 ) ആണു ന്യുമോണിയ ബാധിച്ചു മരിച്ചത്. കരള്‍ രോഗം രൂക്ഷമായപ്പോള്‍ ആറു വര്‍ഷം മുന്‍പ് അമ്മ ഷിജിമോളുടെ കരള്‍ പകുത്തുനല്‍കിയാണ് അപ്പുവിനെ മരണത്തില്‍ നിന്നു തിരിച്ചുപിടിച്ചത്.

പെയിന്‌റിങ് തൊഴിലാഴിയായ അച്ഛന്‍ രാജേഷാണു കരള്‍ നല്‍കാന്‍ ആദ്യം ഒരുങ്ങിയതെങ്കിലും പരിശോധനകള്‍ക്കു ശേഷം അമ്മയുടെ കരള്‍ ഉപയോഗിക്കാനായിരുന്നു ഡോക്ടര്‍മാരുടെ തീരുമാനം. നാട്ടുകാരുടെ സഹായത്താലാണു ശസ്ത്രക്രിയ ഉള്‍പ്പെടെ നടത്തിയത്. ശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സ തുടരുമ്പോഴും പഠനവും മറ്റും മുടങ്ങിയിരുന്നില്ല.

boydied-15417

കലവൂര്‍ ജിഎച്ച്എസ് എല്‍പി സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു അപ്പു. രണ്ടു മാസം മുന്‍പാണു ന്യുമോണിയ ബാധിച്ച അപ്പുവിനെ വീണ്ടും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. രണ്ടാഴ്ചത്തെ ചികിത്സയ്ക്കു ശേഷം കോട്ടയത്തെ മറ്റൊരു ആശുപത്രിയില്‍ അപ്പുവിനെ എത്തിച്ചു. എന്നാല്‍ ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ അപ്പു മരണത്തിനു കീഴടങ്ങി. സഹോദരങ്ങള്‍- അശ്വതി, അഷിത (ഇരുവരും കലവൂര്‍ ഗവ. എച്ച്എസ്എസ് വിദ്യാര്‍ഥികള്‍). സംസ്‌കാരം നടത്തി.

English summary
11 year old boy died in alappuzha affected with pneumonia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X