ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വികസനത്തിന്റെ പാതയിൽ കായംകുളം താലൂക്ക് ആശുപത്രി; 12 ഡയാലിസിസ് യൂണിറ്റുകൾ ഉടൻ പ്രവർത്തനസജ്ജമാകും

Google Oneindia Malayalam News

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിലെ പുതിയ 12 ഡയാലിസിസ് യൂണിറ്റുകള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് അഡ്വ യു പ്രതിഭ എംഎല്‍എ അറിയിച്ചു. ആര്‍ ഒ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതോടെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും. വരും ദിവസങ്ങളില്‍ കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ ആര്‍ ഒ പ്ലാന്റ് ഇവിടെ സ്ഥാപിക്കും.

alappuzha

നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് ചെയ്ത നിലവിലുള്ള നാല് യൂണിറ്റില്‍ നിന്നും ആഴ്ചയില്‍ 28 പേര്‍ക്കാണ് ഇപ്പോള്‍ ചികിത്സ ലഭിക്കുന്നത്. 12 പുതിയ യൂണിറ്റുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മൂന്ന് ഷിഫ്റ്റുകളിലായി ആഴ്ചയില്‍ 200 മുതല്‍ 250 പേര്‍ക്ക് വരെ ചികിത്സ നല്‍കാന്‍ കഴിയും. വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഇതോടെ സി റ്റി സ്‌കാന്‍, പവര്‍ ലോണ്‍ട്രി എന്നിവയുടെ പ്രവര്‍ത്തനവും ആരംഭിക്കും.

2.84 കോടി രൂപ ചിലവഴിച്ചാണ് ഈ പദ്ധതി യഥാര്‍ഥ്യമാക്കുന്നത്. ദേശീയ ആരോഗ്യ ദൗത്യത്തില്‍ ഉള്‍പ്പെടുത്തി 3.5 കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിക്കുന്ന മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അവസാന ഘട്ടത്തിലാണ്. ലേബര്‍ റൂം, മോഡുലാര്‍ ഓപ്പറേഷന്‍ തീയേറ്റര്‍, നവജാത ശിശുക്കള്‍ക്കായുളള ഐസിയൂ, ആന്റീനേറ്റല്‍, പോസ്റ്റ്‌നേറ്റല്‍, വാര്‍ഡുകള്‍, ഒരേ സമയം ഇരുപതോളം പേര്‍ക്ക് കയറാവുന്ന പാസഞ്ചര്‍ ബെഡ് ലിഫ്റ്റ് എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.

 2014 ല്‍ മോദി സൃഷ്ടിച്ചതിന് സമാനമായ തരംഗമാണ് ബിഹാറില്‍ തേജസ്വി സൃഷ്ടിക്കുന്നതെന്ന് കോണ്‍ഗ്രസ് 2014 ല്‍ മോദി സൃഷ്ടിച്ചതിന് സമാനമായ തരംഗമാണ് ബിഹാറില്‍ തേജസ്വി സൃഷ്ടിക്കുന്നതെന്ന് കോണ്‍ഗ്രസ്

മാവേലി മെഡിക്കല്‍ സ്റ്റോര്‍, ലാബ്, ഫാര്‍മസി, വെയിറ്റിംഗ് ഏരിയ, ബ്ലഡ് സ്റ്റോറേജ് എന്നിവയ്ക്കായി എംഎല്‍എയുടെ മണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്നും 70 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. താലൂക്ക് ആശുപത്രിയുടെ ഭൗതീക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 45.70കോടി രൂപയുടെ ഭരണാനുമതി സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടുണ്ട്. സംസ്ഥാന ഹൗസിംഗ് ബോര്‍ഡ് കോര്‍പ്പറേഷന്‍ വിശദമാ

പൊലീസ് ആക്ട് നിയമ ഭേദഗതി: ഉയരുന്ന ആശങ്കകള്‍ അവഗണിച്ചുകൂടെന്ന് സിപിഐപൊലീസ് ആക്ട് നിയമ ഭേദഗതി: ഉയരുന്ന ആശങ്കകള്‍ അവഗണിച്ചുകൂടെന്ന് സിപിഐ

 പ്രധാനമന്ത്രിയുടെ ഓഫീസിനെ ബഹുമാനിക്കാന്‍ ഗാന്ധി - നെഹ്രു കുടുംബം ഒരിക്കലും തയ്യാറായിട്ടില്ല: നഡ്ഡ പ്രധാനമന്ത്രിയുടെ ഓഫീസിനെ ബഹുമാനിക്കാന്‍ ഗാന്ധി - നെഹ്രു കുടുംബം ഒരിക്കലും തയ്യാറായിട്ടില്ല: നഡ്ഡ

അനുരാഗ് കശ്യപിനെ കുരുക്കിയ നടി പായല്‍ ഘോഷ് രാഷ്ട്രീയത്തില്‍; ആര്‍പിഐയുടെ വനിതാ നേതാവാകുംഅനുരാഗ് കശ്യപിനെ കുരുക്കിയ നടി പായല്‍ ഘോഷ് രാഷ്ട്രീയത്തില്‍; ആര്‍പിഐയുടെ വനിതാ നേതാവാകും

English summary
12 dialysis units at Kayamkulam Taluk Hospital will be operational soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X