ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ ബസുകള്‍ കൂട്ടിയിടിച്ചു:12 പേര്‍ക്ക് പരിക്ക്, ഏഴ് വിദ്യാര്‍ഥികള്‍

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: കായംകുളത്ത് സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടെ ബസുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരുക്ക്. പുളളിക്കണക്ക് ഉദയഭവനം ഗോപിക (17), കട്ടച്ചിറ, കൊച്ചുതറയില്‍ അന്ന (17), പുതുപ്പള്ളി ക്രാശ്ശേരില്‍ വിജിത (17), അറുനൂറ്റിമംഗലം പനയില്‍ മോഹിനി (54), പുള്ളിക്കണക്ക് വൈഷ്ണവി വിലാസം ദേവപ്രിയ (17), കോയിക്കല്‍ കൊട്ടക്കാട്ട് ഷൈനമ്മ (55), ചുനക്കര പായിപ്ര കിഴക്കതില്‍ ഭാസ്‌കരന്‍ (76), പുള്ളിക്കണക്ക് കൊച്ചയ്യത്ത് പാര്‍വതി (17), മങ്കുഴി പാര്‍വതി ഭവനത്തില്‍ പാര്‍വതി (17), ഭരണിക്കാവ് സതീര്‍ഥ്യയില്‍ ശ്രവണ (17), അറുനൂറ്റിമംഗലം പനയില്‍ സുഷമ (49), പള്ളിക്കല്‍ കപ്യാരേത്ത് പടീറ്റതില്‍ മിനി (40) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

<strong>ബിന്ദുവും കനകദുര്‍ഗയും വിശ്വാസികളാണോ? സര്‍ക്കാരിന്റെ കളി നടക്കില്ലെന്ന് ഹൈക്കോടതി</strong>ബിന്ദുവും കനകദുര്‍ഗയും വിശ്വാസികളാണോ? സര്‍ക്കാരിന്റെ കളി നടക്കില്ലെന്ന് ഹൈക്കോടതി

കെ.പി.റോഡില്‍ ഒന്നാം കുറ്റി ജങ്ഷനു കിഴക്കു ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അപകടം. അടൂര്‍ ഭാഗത്തേക്കു പോയ കവിതാ ബസിന്റെ പിന്നില്‍ മേരി മാത ബസ് ഇടിക്കുകയായിരുന്നു. രണ്ടു ബസുകളും കായംകുളം മുതലേ മത്സരിച്ചോടിക്കുകയായിരുന്നു. മുന്‍പേ പോയ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. പരുക്കേറ്റ ഇരുബസുകളിലെയും യാത്രക്കാരെ കായംകുളം ഗവ. താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ബസുകളിലും സ്‌കൂള്‍ കുട്ടികളായിരുന്നു അധികവും.

accident-154

അതേസമയം ചാരുംമൂടില്‍ വിദ്യാര്‍ഥികളെ കയറ്റാത്ത സ്വകാര്യ ബസുകള്‍ക്കെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. അധികൃതരുടെ മൗനം ഇവര്‍ക്ക് സഹായകരമാകുന്നു. കെ.പി.റോഡില്‍ രാവിലെ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുവാന്‍ സ്‌കൂള്‍ യൂണിഫോമില്‍ സ്‌റ്റോപ്പുകളില്‍ നിന്ന് കൈകാണിക്കുന്ന വിദ്യാര്‍ഥികളെ കയറ്റാതെ സ്വകാര്യ ബസുകള്‍ പോകുന്ന സ്ഥിതി തുടരുന്നു. നൂറനാട് ഐ.റ്റി.ബി.പി ജങ്ഷന്‍, പറയംകുളം ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മണിക്കൂറുകളോളം നേരം വിദ്യാര്‍ഥികള്‍ ബസ് കാത്തുനില്‍ക്കേണ്ട സ്ഥിതിയാണുള്ളത്.

English summary
12 injures in private bus accident in alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X