Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ ആം ഗോയിങ്; 12 കാരി നോട്ട് ബുക്കില്‍ കുറിച്ചത് കണ്ണ് നനയിക്കുന്നത്; അമ്മക്കെതിരെ കേസ്

ആലപ്പുഴ: ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ 12 വയസുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ അമ്മക്കെതിരെ കുരുക്ക് മുറുകുന്നു. അമ്മക്കെതിരെ കേസെടുത്തേക്കും. ഇന്നലെയായിരുന്നു വലിയകുളങ്ങര സ്വദേശിനിയായ 12 വസയുകാരി ഹര്‍ഷ തൂങ്ങി മരിച്ചത്. അമ്മ വഴക്കു പറഞ്ഞതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്തതെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. സംഭവത്തില്‍ അമ്മ അശ്വതിക്കെതിരെ കൂടുതല്‍ തെൡലുകള്‍ ലഭിച്ചതോടെയാണ് കേസെടുത്തത്.ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവം.

ഉപദ്രവം

ഉപദ്രവം

അശ്വതിയുടെ ആദ്യവിവാഹത്തിലുള്ള കുട്ടിയാണ് ഹര്‍ഷ. കുട്ടിയെ അമ്മ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാര്‍ നേരത്തെ ചൈല്‍ഡ് ലൈനിലും പിങ്ക് പൊലീസിലും പരാതി നല്‍കിയിരുന്നു. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ നേരത്തെ ആരോപിച്ചിരുന്നു. പല തവണ വീട്ടില്‍ നിന്നും കുട്ടിയെ ഉപദ്രവിക്കുന്ന ശബ്ദം കേട്ടിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

 ഐ ആം ഗോയിങ്

ഐ ആം ഗോയിങ്

ഇന്നലെ രാവിലെയായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടത്. കുട്ടിയുടെ നോട്ട് ബുക്കില്‍ നിന്നും ആത്മഹത്യയാണെന്ന് തോന്നിപ്പിക്കുന്ന വിധം ഒരു കുറിപ്പ് കിട്ടിയിരുന്നു. ഞാന്‍ പോകുന്നു (ഐ ആം ഗോയിങ്) എന്നായിരുന്നു നോട്ട്ബുക്കില്‍ കുറിച്ചത്. കുട്ടി മരണപ്പെട്ടതിന്റെ തലേന്ന് രാത്രിയും വീട്ടില്‍ നിന്നും ശബ്ദം കേട്ടിരുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

 പരാതി

പരാതി

പുനര്‍വിവാഹിതയായ അമ്മ കുട്ടിയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും മരണത്തില്‍ സംശയമുണ്ടെന്നും കാട്ടി ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിലാണ് പൊലീസ്. ഇതിന്റെ ഭാഗമായി കുട്ടിയുടെ ആന്തരികാവയവങ്ങളുടെ പരിശോധനയും നടത്തും. എന്നാല്‍ ഇതില്‍ നിന്നും തികച്ചും വിഭിന്നമായ മൊഴിയാണ് അശ്വതി പൊലീസിന് നല്‍കിയത്.

 പഠിക്കാന്‍ മിടുക്കി

പഠിക്കാന്‍ മിടുക്കി

താന്‍ കുട്ടിയെ പഠിക്കാത്തതിന് മാത്രമാണ് വഴക്ക് പറഞ്ഞതെന്ന് അശ്വതി പറഞ്ഞു. പക്ഷെ കുട്ടി പഠിക്കാന്‍ മിടുക്കിയായിരുന്നുവെന്നാണ് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. ആറ് മാസം മുന്‍പും കുട്ടിക്ക് ക്രൂരമായ മര്‍ദനമേറ്റതായി പരാതിയുണ്ട്. കുട്ടിയുടെ ചുണ്ടിലും പുരികത്തിലും ഇടത് തോളിലും ആഴത്തില്‍ മുറിവേറ്റിരുന്നു. പിന്നീട് പൊതുപ്രവര്‍ത്തകരാണ് ചൈല്‍ഡ് ലൈനിലും പിങ്ക് പൊലീസിലും പരാതി നല്‍കിയത്.

ഒത്തു തീര്‍പ്പാക്കി

ഒത്തു തീര്‍പ്പാക്കി

ഈ സംഭവം തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനില്‍ പ്രശ്‌നം ചര്‍ച്ച ചെയ്ത് ഒത്തു തീര്‍പ്പാക്കി വിടുകയായിരുന്നു. കുട്ടിക്ക് രണ്ടര വയസുള്ളപ്പോഴാണ് അച്ഛനും അമ്മയും വേര്‍പിരിയുന്നത്. പിന്നീട് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ വീണ്ടും വിവാഹിതയാവുകയായിരുന്നു.

ആത്മഹത്യ

ആത്മഹത്യ

മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ സൂചന ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. പൊലീസിന്റെ ഫോറന്‍സിക് വിഭാഗം കുട്ടിയുടെ മൃദേഹം കണ്ട മുറിയില്‍ വിശദമായ പരിശോധന നടത്തുകയും ചെയ്തു. കുട്ടി മാനസികമായും ശാരീരികമായും പീഢനത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ കുട്ടി ലൈംഗികമായി ആക്രമിക്കപ്പെട്ടിട്ടില്ല.

മാനസികമായി പീഢനം നേരിട്ടു

മാനസികമായി പീഢനം നേരിട്ടു

കുട്ടി വീട്ടില്‍ നിന്നും മാനസികമായി പീഢനം നേരിട്ടതായ പരാതി ഗൗരവമായി അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ അശ്വതിക്കെതിരെ കുട്ടിയുടെ പിതാവ് രംഗത്തെത്തിയിരുന്നു. കുട്ടി ആത്മഹത്യ ചെയ്തത് അമ്മയുടെ പീഢനം മൂലമാണെന്ന് പിതാവ് ഹരികൃഷ്ണന്‍ പറഞ്ഞു. കുട്ടിയെ അമ്മ ചെറുപ്പം മുതല്‍ ഉപദ്രവിക്കുമായിരുന്നുവെന്നും ബന്ധം വേര്‍പ്പെടുത്തുമ്പോള്‍ കോടതി നിര്‍ദേശ പ്രകാരമാണ് കുട്ടിയെ അമ്മക്കൊപ്പം വിട്ടതെന്നും ഹരികൃഷ്ണന്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+