ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ട്രെയിനിൽ നിന്ന് തുടർച്ചയായി ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുന്നു; കഴിഞ്ഞ ദിവസം പിടിച്ചെടുത്തത് 13 കിലോ, പ്രതികളെ പിടികൂടാനായില്ല!!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: കഴിഞ്ഞ മാസം 20 കിലോ കഞ്ചാവ് ധൻബാദ് എക്സ്പ്രസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ ഇന്നലെ ധൻബാദ് എക്സ്പ്രസ് ടെയിനിൽ ഉപേക്ഷിച്ച നിലയിൽ 13കിലോ കഞ്ചാവ് കണ്ടെത്തി. പ്രതികളെ പിടികൂടാനായില്ല. കഴിഞ്ഞ ദിവസം രാത്രി 10ന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിയ ടെയിൻ പരിശോധനയ്ക്കിടെ റെയിൽവേ സംരക്ഷണ സേനയാണ് എസ് 5 കോച്ചിൽ നിന്നു കഞ്ചാവ് അടങ്ങിയ ബാഗ് കണ്ടെത്തിയത്. 6 പായ്ക്കറ്റുകളിലായിരുന്നു കഞ്ചാവ്.

<strong>മോദി വ്യോമസേനയെ 744 രൂപയുടെ ടാക്‌സിയാക്കി, ബിജെപിക്കെതിരെ തിരിച്ചടിച്ച് കോണ്‍ഗ്രസ്</strong>മോദി വ്യോമസേനയെ 744 രൂപയുടെ ടാക്‌സിയാക്കി, ബിജെപിക്കെതിരെ തിരിച്ചടിച്ച് കോണ്‍ഗ്രസ്

എക്സൈസ് ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചു കഞ്ചാവാണെന്നു സ്ഥിരീകരിച്ചു. 6 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്. കഴിഞ്ഞ മാസം ധൻബാദ് ട്രെയിനിൽ 20 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ - കണ്ടെത്തിയിരുന്നു. രാതിയിൽ എത്തുന്ന ടെയിനിന്റെ സ്ലീപ്പർ കോച്ചിലെ സീറ്റിനടിയിൽ ബാഗ് ഒളിപ്പിച്ച ശേഷം ജനറൽ കംപാർട്ട്മെന്റിൽ യാത്ര ചെയ്താണ് കഞ്ചാവുകടത്തുകാർ എത്തുന്നത്.

Ganja

പൊലീസോ എക്സൈസോ പരിശോധന നടത്തുന്നതായി ബോധ്യപ്പെട്ടാൽ ബാഗ് ഉപേക്ഷിച്ചു രക്ഷപ്പെടും. നേരത്തേ പാഴ്സലായി ബുക്ക് ചെയ്ത കൊണ്ടുവന്നിരുന്നവർ അന്വേഷണം ശക്തമായതോടെ ലഗേജായി ബാഗിൽ കൊണ്ടുവരുകയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ട്രെയിനുകളിൽ റെയിൽവേ സംരക്ഷണ സേന പരിശോധന കർശനമാക്കി.

ആർപിഎഫ് ഇൻസ്പെക്ടർ വി.ടി.ദിലീപ്, എസ്ഐ സി.എൻ.ശശി, എക്സൈസ് ഇൻസ്പെക്ടർ വി.ജെ.റോയി, ആർപിഎഫ് എച്ച്സി വി.ആർ.രവീന്ദ്രൻ, എക്സൈസ് പ്രിവന്റീവ് ഓഫിസർമാരായ കെ.വി.ബിജു, - റോയി ജേക്കബ്, പി.എം.സുമേഷ്, എൻ.പ്രസന്നൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ബി.എം.ബിയാസ്, കെ.ബി. - ജിജികുമാർ, ബി.സുബിൻ, സുധികുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു

English summary
13kg ganja seized in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X