Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയനാക്കി; നാൽപ്പതുകാരനായ വ്യാജ സിദ്ധന്‍ അറസ്റ്റില്‍, സംഭവം ആലപ്പുഴയിൽ!

തൃക്കുന്നപ്പുഴ: പതിനേഴുകാരനായ വിദ്യാർഥിക്കു നേരെ പ്രകൃതി വിരുദ്ധ പീഡനത്തിനു ശ്രമിച്ച വ്യാജ സിദ്ധൻ പിടിയിൽ. പത്തനാപുരം പുന്നല ചാലുവിളയിൽ അബ്ദുൽ കരീമിനെയാണ് (40) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത് . ഇന്നലെ രാവിലെയാണ് സംഭവം. വിദ്യാർഥിയുടെ വീട്ടിലെത്തിയ ഇയാൾ കിടപ്പുമുറിയിൽ പ്രാർഥനയ്ക്കിടെ പീഡനത്തിനു ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി.

വിദ്യാർഥി കുതറിയോടി അമ്മയോടു വിവരം അറിയിച്ചപ്പോഴേക്കും ഇയാളും പുറത്ത് കാത്തിരുന്ന സഹായിയും കടന്നു കളയുകയായിരുന്നു. തുടർന്ന് ഓട്ടോറിക്ഷയിൽ ഹരിപ്പാട്ട് എത്തിയ ഇയാളെ നാട്ടുകാർ തടഞ്ഞു വച്ച ശേഷം പൊലീസിൽ ഏൽപ്പിച്ചു. ഇതിനിടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. വിദ്യാർഥിയുടെ പിതാവുമായി സൗഹൃദം സൃഷ്ടിച്ചാണ്ഇയാൾ വീട്ടിലെത്തിയിരുന്നത്. ഇയാൾ വീടുകളിൽ മന്ത്രവാദം നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Kareem

ഏറെ കാലമായി തൃക്കുന്നപ്പുഴ ഭാഗങ്ങളില്‍ വീടുകളില്‍ പ്രാര്‍ത്ഥനയും, മന്ത്രവാദവും നടത്തി വരികയായിരുന്നു ഇയാള്‍. കുട്ടിയുടെ പിതാവ് കഴിഞ്ഞ ദിവസം തൊട്ടപ്പളി മാത്തേരി ആശുപത്രിക്ക് സമീപം വച്ച് ഇയാളെ കാണുകയും വീട്ടിലേക്കു പ്രാര്‍ത്ഥനക്കായി ക്ഷണിക്കുകയും ചെയ്തു. ഇതേതുടർന്നാണ് ഇന്ന് പത്തുമണിയോടെ പാനൂരിലുള്ള വീട്ടില്‍ ഇയാള്‍ എത്തിയത്.

ഈ സമയം കുട്ടിയുടെ പിതാവ് വീട്ടില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പതിനേഴുകാരനായ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പ്രാര്‍ത്ഥനക്കായി മുറിയില്‍ വിളിച്ചിരുത്തുകയും പിന്നീട് കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ അതിക്രമം കാട്ടുകയുമായിരുന്നു. ഇതേതുടർന്ന് കുട്ടി ബഹളം വെച്ചു. ഈ ഈ സമയം കുട്ടിയുടെ മാതാവും അനുജത്തിയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. വിവരം മാതാവിനോട് പറയുന്നതിനിടയില്‍ ഇയാള്‍ അവിടെ നിന്നും രക്ഷപെട്ടു പോവുകയും ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെ കരീമിന്റെ പടമുള്‍പ്പടെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയും രക്ഷിതാക്കള്‍ തൃക്കുന്ന പോലീസിന് പരാതി നല്‍കുകയും ചെയതു. ഇതിന് ശേഷം കരീമിനെ ഹരിപ്പാട് വെച്ച് കണ്ട നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+