Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌ക്രാച്ച് ആന്‍ഡ് വിന്‍ വഴി സമ്മാനം 'മഹീന്ദ്ര ഥാര്‍', തട്ടിപ്പിന്റെ പുതിയ വഴി; കയ്യോടെ പൊക്കി പൊലീസ്

ആലപ്പുഴ: സ്‌ക്രാച്ച് ആന്‍ഡ് വിന്‍ വഴി കാര്‍ സമ്മാനമായി ലഭിച്ചെന്ന് പറഞ്ഞു ലക്ഷങ്ങള്‍ തട്ടിയെടുത്ത വന്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ രണ്ട് മലയാളികള്‍ ആലപ്പുഴയില്‍ അറസ്റ്റില്‍. പുതുപ്പള്ളി പൂത്തൂര്‍ കിഴക്കതില്‍ വീട്ടില്‍ മനു ചന്ദ്രന്‍ (35), ആലുവ കീഴ്മാട് പഞ്ചായത്ത് ചെന്താര വീട്ടില്‍ ലിഷിന്‍ (35) എന്നിവരെയാണ് ആലപ്പുഴ പൊലീസ് ഇടുക്കിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

നാപ്‌റ്റോള്‍ വഴി സാധനങ്ങള്‍ വാങ്ങുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് അവരുടെ വിലാസത്തിലേക്ക് വ്യാജ സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കാര്‍ഡ് അയച്ചായിരുന്നു തട്ടിപ്പ്. ചെങ്ങന്നൂര്‍ സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. നാപ്‌റ്റോളിന്റെ പേരില്‍ കിട്ടിയ കാര്‍ഡ് സ്‌ക്രാച്ച് ചെയ്തപ്പോള്‍ മഹീന്ദ്ര ഥാര്‍ എന്ന വാഹനം സമ്മാനമായി ലഭിച്ചെന്നാണ് കാണിച്ചത്.

alappuzha

കാര്‍ഡിലുള്ള നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ സമ്മാനം സ്ഥിരീകരിച്ചു. സര്‍വീസ് ചാര്‍ജും വിവിധ നികുതികളും എന്നു വിശ്വസിപ്പിച്ചു 16 തവണയായി 8,22,100 രൂപ പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് അയച്ചു. വാഹനം ആവശ്യപ്പെട്ടപ്പോള്‍ പ്രതികള്‍ വീണ്ടും പണം ചോദിച്ചു. അപ്പോഴാണു സംശയം തോന്നിയത്. ഉടന്‍ ആലപ്പുഴ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

പിടിയിലായവര്‍ വലിയ ശൃംഖലയുടെ ഭാഗമാണ്. വിപുലമായ അന്വേഷണ സംഘത്തെ രൂപീകരിച്ച് ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇവര്‍ കുടുങ്ങിയത്. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിര്‍ദേശ പ്രകാരം കേസെടുത്ത് അന്വേഷണ സംഘം രൂപീകരിച്ചത്.

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ എഴുന്നൂറോളം സി സി ടി വി ദൃശ്യങ്ങളും രണ്ടായിരത്തോളം ഫോണ്‍ വിളികളും പരിശോധിച്ചും മറ്റു ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇടുക്കി കരിങ്കുന്നത്തു നിന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ തട്ടിപ്പില്‍ കൂടുതല്‍ പേര്‍ ഇരയായിട്ടുണ്ടെന്നാണ് വിവരം .

ഇന്ത്യയാകെ വ്യാപിച്ച തട്ടിപ്പ് സംഘത്തിലെ കണ്ണികളാണ് ഇപ്പോള്‍ അറസ്റ്റിലായതെന്നാണ് വിവരം. വ്യാജ കാര്‍ഡിലെ നമ്പറില്‍ വിളിക്കുന്നവരോടു സംസാരിക്കാന്‍ ആ ഭാഷ അറിയുന്നവരെയാണു നിയോഗിച്ചിരുന്നത്. കേരളത്തില്‍ നിന്നുള്ള ഫോണ്‍ വിളികളാണ് ഇപ്പോള്‍ അറസ്റ്റിലായ മനു ചന്ദ്രനും ലിഷിനും കൈകാര്യം ചെയ്തിരുന്നത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+