Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയിൽ 21 പേർക്ക് കൊറോണ വൈറസ് ബാധ: 14 പേർ വിദേശത്ത് നിന്നെത്തിയത്,

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഇന്ന് 21പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ പതിനാലു പേർ വിദേശത്തുനിന്നും ഏഴുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. കുവൈറ്റിൽ നിന്നും ജൂൺ 13ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന പാലമേൽ സ്വദേശിയായ യുവാവ്, അതേ ദിവസം തന്നെ കുവൈറ്റിൽ നിന്നും കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന മാവേലിക്കര സ്വദേശിയായ യുവാവ് എന്നിവർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കുവൈറ്റിൽ നിന്നും ജൂൺ 13ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന ചേർത്തല സ്വദേശിയായ യുവാവ്, ദമാമിൽ നിന്നും ജൂൺ 14ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന അരൂക്കുറ്റി സ്വദേശിയായ യുവാവ്, മുംബൈയിൽ നിന്നും ജൂൺ ഏഴിന് ട്രെയിനിൽ കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന 63വയസുള്ള ചെന്നിത്തല സ്വദേശികളായ അച്ഛനും മകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർക്ക് പുറമേ കുവൈറ്റിൽ നിന്നും ജൂൺ 19ന് കൊച്ചിയിൽ എത്തി തുടർന്ന് കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന ചെന്നിത്തല സ്വദേശിയായ യുവാവിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

corona-virus22222

കുവൈറ്റിൽ നിന്നും ജൂൺ 15ന് കൊച്ചിയിൽ എത്തുകയും തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കുകയും ചെയ്ത ആൾക്കും ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 48 വയസുള്ള കായംകുളം സ്വദേശിയും വൈറസ് ബാധിതയാണ്. കുവൈറ്റിൽ നിന്നും ജൂൺ 13ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന 57കാരനായ നൂറനാട് സ്വദേശി, ഹൈദരാബാദിൽ നിന്നും മെയ് 25ന് വിമാനത്തിൽ കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന ചെങ്ങന്നൂർ സ്വദേശിനിയായ യുവതി എന്നിവർക്കും പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

കുവൈറ്റിൽ നിന്നും ജൂൺ 11ന് തിരുവനന്തപുരത്തു എത്തി തുടർന്ന് കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന വെൺമണി സ്വദേശിയായ യുവാവിനും കുവൈറ്റിൽ നിന്നും ഇതേ ദിവസം കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന മുഹമ്മ സ്വദേശിയായ യുവാവ് . കുവൈറ്റിൽ നിന്നും ജൂൺ 18ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കെ ലക്ഷണങ്ങളെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന 48വയസുള്ള കരുവാറ്റ സ്വദേശി എന്നിവരും ജില്ലയിൽ രോഗം സ്ഥിരീകരിച്ച 21 പേരിൽ ഉൾപ്പെടുന്നു.

റിയാദിൽ നിന്നും ഈ മാസം 20ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന പുലിയൂർ സ്വദേശിയായ യുവതി, മുംബൈയിൽ നിന്നും ട്രെയിനിൽ ജൂൺ 12ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന അരൂർ സ്വദേശികളായ 62വയസുള്ള അമ്മയും മകളും, തമിഴ്നാട്ടിൽ നിന്നും ജൂൺ മൂന്നിന് സ്വകാര്യ വാഹനത്തിൽ എത്തി തുടർന്ന് കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന 47വയസുള്ള അരൂക്കുറ്റി സ്വദേശി എന്നിവർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മുംബൈയിൽ നിന്നും മെയ് 25ന് സ്വകാര്യ വാഹനത്തിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന തലവടി സ്വദേശിയായ യുവാവ്, ഖത്തറിൽ നിന്നും ജൂൺ എട്ടിന് കൊച്ചിയിൽ എത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന ചെട്ടികുളങ്ങര സ്വദേശിയായ യുവാവ്, കുവൈറ്റിൽ നിന്നും ജൂൺ 24ന് കൊച്ചിയിൽ എത്തി തുടർന്ന് കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന കുമാരപുരം സ്വദേശിയായ യുവാവ്, കുവൈറ്റിൽ നിന്നും ഈ മാസം 24ന് കൊച്ചിയിൽ എത്തി തുടർന്ന് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 46വയസുള്ള കായംകുളം സ്വദേശി എന്നിവർക്കും വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 20പേരെയാണ് ഇന്ന് മാത്രം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. വിവിധ ആശുപത്രികളിലായി 157 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. രോഗം ബാധിച്ചവരിൽ 105 പേർ ഇതിനകം രോഗമുക്തരായി ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+