ബന്ധുക്കളും കുടുംബാംഗങ്ങളുമായി 11 പേര്‍ക്ക് കൊവിഡ്;. ആലപ്പുഴയില്‍ 12 കേസുകള്‍ സമ്പര്‍ക്കം വഴി
ആലപ്പുഴ: ആലപ്പുഴയില്‍ ഇന്ന് 21 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ആശങ്കയുണ്ടാക്കുന്ന കാര്യം 12പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചതെന്നാണ്. അഞ്ച് പേര്‍ വിദേശത്തുനിന്നും നാലുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഇതില്‍ 11 പേര്‍ 29 ന് രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ ബന്ധുക്കളും കുടുംബാംഗങ്ങളുമാണ് .ചെറുതന സ്വദേശിനികളായ 46വയസുള്ള സ്ത്രീയും മകളും ,കായംകുളം സ്വദേശികളായ ,54വയസുകാരന്‍ , രണ്ടു യുവാക്കള്‍ , രണ്ടു യുവതികള്‍ , മൂന്നു പെണ്‍കുട്ടികള്‍ ഒരു ആണ്‍കുട്ടി എന്നിവര്‍ ഇതിലുള്‍പ്പെടുന്നു.

പിന്നീട് രോഗം ബാധിച്ചവര്‍ ആറാട്ടുപുഴ സ്വദേശിനിയായ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്
ജമ്മുവില്‍ നിന്നും വിമാനത്തില്‍ 20 ന് കൊച്ചിയില്‍ നിന്നെത്തിതുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 46വയസുള്ള പത്തിയൂര്‍ സ്വദേശി, ചെന്നൈയില്‍ നിന്നും 11ന് സ്വകാര്യവാഹനത്തില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന കണ്ടല്ലൂര്‍ സ്വദേശിയായ യുവാവ്, മസ്‌കറ്റില്‍നിന്ന് 19ന് കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ആറാട്ടുപുഴ സ്വദേശിനിയായ യുവതി, കാശ്മീരില്‍ നിന്നും 16 ന് വിമാനമാര്‍ഗം കൊച്ചിയിലെത്തി കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന താമരക്കുളം സ്വദേശിയായ യുവാവ്, കുവൈറ്റില്‍ നിന്നും 19ന് തിരുവനന്തപുരത്തെത്തി തുടര്‍ന്ന് കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന 60വയസുള്ള നൂറനാട് സ്വദേശി, തമിഴ്‌നാട്ടില്‍നിന്നും സ്വകാര്യ വാഹനത്തില്‍ 12 ന് വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്ന എരമല്ലൂര്‍ സ്വദേശിനിയായ യുവതി,കുവൈറ്റില്‍ നിന്ന് 13 ന് കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പുന്നപ്ര സ്വദേശിയായ യുവാവ്, കുവൈറ്റില്‍ നിന്നും 30 ന് കൊച്ചിയിലെത്തി ലക്ഷണങ്ങളെ തുടര്‍ന്ന് അവിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 52 വയസ്സുള്ള കലവൂര്‍ സ്വദേശി, ദമാമില്‍ നിന്ന് 30 ന് കൊച്ചിയിലെത്തി ലക്ഷണങ്ങളെ തുടര്‍ന്ന് അവിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പാണാവള്ളി സ്വദേശിയായ യുവാവ് എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Recommended Video
എല്ലാവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ 202 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത്. ഇന്ന് രണ്ടു പേര്‍ രോഗമുക്തരായി. ബഹറിനില്‍ നിന്ന് എത്തിയ നൂറനാട് സ്വദേശി, മുംബൈയില്‍ നിന്നെത്തിയ കാര്‍ത്തികപ്പള്ളി സ്വദേശിനി എന്നിവരാണ് കൊവിഡ് മുക്തി നേടിയത്. ജില്ലയില്‍ ഇതുവരേയും 143 പേര്‍ രോഗ മുക്തരായി.












Click it and Unblock the Notifications