• search
 • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

101 പവനും കാറും ചോദിച്ച് കാമുകൻ വിവാഹം ഒഴിവാക്കി..! മനംനൊന്ത് 21കാരി ജീവനൊടുക്കി; 7വര്‍ഷത്തെ പ്രണയം

ആലപ്പുഴ: കോട്ടിയത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് കാമുകന്‍ വഞ്ചിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തത്. വിവാഹത്തില്‍ നിന്നും കാമുകന്‍ പിന്മാറിയതിനെ തുടര്‍ന്ന് റംസിയെന്ന പെണ്‍കുട്ടിയായിരുന്നു ജീവനൊടുക്കിയത്. എന്നാല്‍ ഇപ്പോഴിതാ ഇതിന് പിന്നാലെ കായംകുളത്തും സമാനമായ സംഭവം നടന്നിരിക്കുകയാണ്. ഏഴ് വര്‍ഷത്തോളം പ്രണയിച്ചതിന് ശേഷം സ്ത്രീധനം കുറവാണെന്ന് പറഞ്ഞ് കാുമകന്‍ പിന്മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തുവെന്നാണ് കുടുബം ആരോപിക്കുന്ന പരാതി. വിശദാംശങ്ങളിലേക്ക്..

പൊലീസ് അന്വേഷണം

പൊലീസ് അന്വേഷണം

കാമകന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബിഎസ്സി നഴസിംഗ് വിദ്യാര്‍ത്ഥിനിയായ അര്‍ച്ചന (21) ആണ് മരിച്ചത്. സ്ത്രീധനം കുറഞ്ഞതിനെ തുടര്‍ന്നാണ് കാമുകന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

മറ്റൊരു വിവാഹം

മറ്റൊരു വിവാഹം

ഈ വിവാഹത്തില്‍ നിന്നും പിന്മാറിയ യുവാവ് മറ്റൊരു വിവാഹത്തിന്റെ നിശ്ചയചടങ്ങ് നടക്കുന്ന സമയത്തായിരുന്നു യുവതി ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ് വാട്‌സാപ്പില്‍ സന്ദേശം അയച്ചത്. ഇതിന് ശേഷം മരിക്കുകയും ചെയ്തു. വിഷക്കായ കഴിച്ചാണ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം. യുവതിയുടെ മൃതദേഹം സംസ്‌കരിച്ചതിന് ശേഷമാണ് വിവരം പുറത്തറിയുന്നത്.

ഓഡിയോ സന്ദേശം പുറത്ത്

ഓഡിയോ സന്ദേശം പുറത്ത്

പ്രണയം സംബന്ധിച്ച് സുഹൃത്തിനോട് സംസാരിക്കുന്നതിന്റെ ഓഡിയോ സന്ദേശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന കാലത്തുണ്ടായ പ്രണയമാണെന്നാണ് വിവരം. സ്്കൂളിന് സമീപത്ത് താമസിച്ചിരുന്ന യുവാവാണ് കാമുകന്‍. പെണ്‍കുട്ടി പ്ലസ് ടു കഴിഞ്ഞപ്പോള്‍ കാമുകന്‍ വിവാഹാലോചനയുമായി വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹം കഴിച്ച് നല്‍കാനാവില്ലെന്ന് കുടുംബം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയെ പഠിപ്പിക്കണം എന്ന് പറഞ്ഞാണ് പിതാവ് അവരെ മടക്കി അയച്ചത്.

വിദേശത്ത്

വിദേശത്ത്

പെണ്‍കുട്ടി നഴ്‌സിംഗ് പഠിക്കുന്ന കാലയളവിലും ഇരുവരും പ്രണയത്തിലായിരുന്നു. ഇതിനിടെ വിദേശത്ത് പോയ സാമ്പത്തികമായി വലിയ ഉയര്‍ച്ചയില്‍ എത്തിയിരുന്നു. ഇതോടെ പെണ്‍കുട്ടിയെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. പെണ്‍കുട്ടി വിവാഹക്കാര്യം സംസാരിച്ചപ്പോള്‍ സ്ത്രീധനമായി എത്ര നല്‍കുമെന്നായിരുന്നു യുവാവിന്റെ ചോദ്യം.

 30 പവന്‍ സ്വര്‍ണം

30 പവന്‍ സ്വര്‍ണം

എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് 30 പവന്‍ സ്വര്‍ണം നല്‍കാമെന്ന് അറിയിച്ചു. ഇതോടെ സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് യുവാവ് വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. യുവാവിന്റെ മാതാപിതാക്കള്‍ കൂടുതല്‍ സ്ത്രീധനം നല്‍കാത്തതിനെ തുടര്‍ന്നാണ് വിവാഹത്തില്‍ നിന്ന് ഒഴിവായതെന്ന് ബന്ധുക്കള്‍ പറയുന്നു.

 100 പവനും കാറും

100 പവനും കാറും

തന്റെ സഹോദരിക്ക് 100 പവന്‍ സ്വര്‍ണവും കാറും നല്‍കിയാണ് വിവാഹം കഴിപ്പിച്ച് അയച്ചത്. അതുകൊണ്ട് തന്നെ തനിക്കും അത്ര തന്നെ സ്ത്രീധനം വേണമെന്ന് യുവാവ് വാശിപിടിക്കുകയായിരുന്നു. എന്നാല്‍ ഇത്രയും നല്‍കാന്‍ യുവതിയുടെ കുടുംബത്തിന് സാമ്പത്തികമായി കഴിയില്ലായിരുന്നു. ഇതോടെ പെണ്‍കുട്ടി നിരാശയിലായിരുന്നു.

cmsvideo
  Covaxin vaccination found effective in non-human primates‌ | Oneindia Malayalan
   വാട്‌സാപ്പ് സന്ദേശം

  വാട്‌സാപ്പ് സന്ദേശം

  മരിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് യുവതി കാമുകന് സന്ദേശം അയച്ചിരുന്നു. എന്നാല്‍ കാമുകന്‍ ഇത് ഡിലീറ്റ് ചെയ്ത് സുഹൃത്തിനോട് വീട്ടിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചു. അവര്‍ എവിടെ എത്തുമ്പോഴേക്കും പെണ്‍കുട്ടി വിഷക്കായ കഴിച്ച് അവശനിലയിലായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം പുറത്തറിഞ്ഞതോടെ യുവാവ് ഒളിവിലാണ്.

  വിവാഹ സല്‍ക്കാരത്തിന്റെ ഭക്ഷണ അവശിഷ്ടങ്ങള്‍ റോഡരികില്‍; കുടുംബം പെട്ടു; പോലീസ് ചെയ്തത്...

  'സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ വി മുരളീധരന്‍ ശ്രമിച്ചു':മന്ത്രിയുടെ രാജിആവശ്യപ്പെട്ട് സിപിഎം

  'ഇപ്പോൾ കോൺഗ്രസ് ഐസിയുവിൽ, ഇനി വെന്റിലേറ്ററിൽ'! കോൺഗ്രസിനെ നിർത്തിപ്പൊരിച്ച് മുഹമ്മദ് റിയാസ്!

  English summary
  21 Year old woman committed suicide after her lover withdrew from the marriage in alappuzha
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X