പ്രസവ ശസ്ത്രക്രിയയ്ക്ക് കൈക്കൂലി 2500; ആലപ്പുഴയില്‍ ഡോക്ടറെ കയ്യോടെ പൊക്കി വിജിലന്‍സ്
ഡോക്ടര്‍ രാജനെ നാലു പ്രാവശ്യം പരാതിക്കാരി ആശുപത്രി ഒ പിയില്‍ ചെന്ന് കണ്ടിരുന്നുവെങ്കിലും ഓരോ കാരണങ്ങള്‍ പറഞ്ഞ് ഡോക്ടര്‍ സര്‍ജറി നീട്ടിക്കൊണ്ട് പോവുകയായിരുന്നു.

ആലപ്പുഴ: പ്രസവ ശസ്ത്രക്രിയയ്ക്ക് അഡ്മിറ്റാകനെത്തിയ യുവതിയില്‍ നിന്ന് 2500 രൂപ കൈക്കൂലി വാങ്ങവെ ഡോക്ടര്‍ അറസ്റ്റിലായി. വിജിലന്‍സാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ലാപ്രോ സ്‌കോപിക് സര്‍ജനായ ഡോക്ടര്‍ ആര്‍ രാജനെയാണ് 2500 രൂപ കൈക്കൂലി വാങ്ങുന്നതിന്നിടയില്‍ വിജിലന്‍സ് പിടികൂടിയത്.
സ്ത്രീകള്‍ക്ക് പ്രസവം നിര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് & ലാപ്രോ സ്‌കോപിക് സര്‍ജനായ ഡോക്ടര്‍ രാജനെ നാലു പ്രാവശ്യം പരാതിക്കാരി ആശുപത്രി ഒ പിയില്‍ ചെന്ന് കണ്ടിരുന്നുവെങ്കിലും ഓരോ കാരണങ്ങള്‍ പറഞ്ഞ് ഡോക്ടര്‍ സര്‍ജറി നീട്ടിക്കൊണ്ട് പോവുകയായിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ വ്യാഴ്ചാഴ്ച വീണ്ടും ഡോക്ടറുടെ ഒ.പിയില്‍ എത്തിയ പരാതിക്കാരിയോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തുന്നതിന് 2500 രൂപ കൈക്കൂലി ആവശ്യപ്പെടുകയും അത് ഇന്ന് വൈകിട്ട് 3.30 മണിയോടെ ചേര്‍ത്തല മതിലകത്ത് ഡോക്ടറുടെ ഭാര്യാവീടിന് സമീപത്തുള്ള സ്വകാര്യ പ്രാക്ടീസ് സ്ഥലത്ത് എത്തിയ്ക്കണമെന്ന് ആവശ്യപ്പെടുകയുമാണ് ചെയ്തത്. പരാതിക്കാരി വിവരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കിഴക്കന്‍ മേഖല പോലീസ് സൂപ്രണ്ട് വിനോദ് കുമാറിനെ അറിയിച്ചു.
അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം വിജിലന്‍സ് ആലപ്പുഴ യൂണിറ്റ് ഡി വൈ എസ് പി ഗിരീഷ പ സാരഥിയുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി പരാതിക്കാരിയില്‍ നിന്നും ഇന്ന് പണം കൈപ്പറ്റവേ ഡോക്ടറെ കൈയ്യോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
വിജിലന്‍സ് സംഘത്തില്‍ പോലീസ് ഇന്‍സ്‌പെക്ടറായ സുനില്‍കുമാര്‍ ജി, ആര്‍.രാജേഷ് കുമാര്‍, എം കെ പ്രശാന്ത് കുമാര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ സ്റ്റാന്‍ലി തോമസ്, സത്യപ്രഭ പോലീസ് ഉദ്ദ്യോഗസ്ഥരായ ജയലാല്‍, കിഷോര്‍കുമാര്‍, ജോസഫ്, ഷിജു, ശ്യാംകുമാര്‍, സാബു, ജോഷി, സനല്‍, ബിജു, നീതു, രജനിരാജന്‍, മായ, ജാന്‍സി എന്നിവരും ഉണ്ടായിരുന്നു.












Click it and Unblock the Notifications