മാവേലിക്കരയിലെ വാടകവീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 29 കിലോ കഞ്ചാവും വാറ്റുചാരായവും; യുവതി അറസ്റ്റില്‍
ആലപ്പുഴ: യുവതിയുടെ വീടിനുള്ളില്‍ നിന്നും കാറില്‍ നിന്നുമായി കഞ്ചാവും വാറ്റ് ചാരായവും ിപിടിച്ചെടുത്തു. മാവേലിക്കരയിലെ തഴക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ വീടില് നിന്നുമാണ് 29 കിലോ കഞ്ചാവും 4.5 ലിറ്റര്‍ വാറ്റുചാരായവും 40 ലിറ്റര്‍ കോടവാറ്റ് ഉപകരണങ്ങളും 1785 ഹാന്‍സും പൊലീസ് പിടിച്ചെടുത്തത്. സംഭവത്തെ തുടര്‍ന്ന് കായംകുളം ചേരാവള്ളി തയ്യില്‍ തെക്കേതില്‍ വീട്ടില്‍ നിമ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ കേസില്‍ രണ്ടാം പ്രതിയാണ്. ഒന്നാം പ്രതി മാവേലിക്കര പേനകം എബസനേര് പുത്തന്‍വീട്ടില്‍ തോമസ് മകന് ലിജു ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

അലപ്പുഴ ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവും വാറ്റും പിടിച്ചെടുത്തത്. ഒന്നാം പ്രതിയുടെ ആഡംബര കാര്‍ പൊലീസ് പിടിച്ചെടുത്തു. നിമ്മിയെ കൂടെ കൂട്ടി യാത്ര ചെയ്താണ് പ്രതി വാഹനപരിശോധനയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. നിമ്മിയുടെ ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുന്ന ആളാണ്. ലിജുവുമായുള്ള സൗഹൃദത്തിന് ശേഷമാണ് നിമ്മി മാവേലിക്കരയില്‍ വാടകയ്ക്ക് വീടെടുത്ത് താമസിച്ചിരുന്നത്.
ആലപ്പുഴ നര്‍ക്കോട്ടിക്ക് ഡിവൈഎസ്പി ബിനുകുമാറിന്റെയും ചെങ്ങന്നൂര്‍ ഡിവൈഎസ്പി പി.എ.ബേബിയുടെയും നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസ് സംഘം റെയ്ഡ് നടത്തിയ പ്രതിയെ പിടികൂടിയത്. മാന്നാര്‍ സിഐ ന്യൂമാന്‍ മാവേലിക്കര എസ്ഐ എബി.പി.മാത്യു, കെ.കെ.പ്രസാദ്, ആലപ്പുഴ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ് ഐ ഇല്യാസ്, സന്തോഷ്, സിപിഒമാരായ ഗിരീഷ് ലാല്‍, ഹരികൃഷ്ണന്, മുഹമ്മദ് ഷാഫി, ശ്രീകുമാര്‍, മാവേലിക്കര സ്റ്റേഷനിലെ സിപിഒമാരായ സിനു വര്‍ഗീസ്, പ്രതാപ് മോനാന്, പ്രസന്നകുമാരി, മനു, ഗോപകുമാര്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications