• search
 • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മാവേലിക്കരയിലെ വാടകവീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 29 കിലോ കഞ്ചാവും വാറ്റുചാരായവും; യുവതി അറസ്റ്റില്‍

ആലപ്പുഴ: യുവതിയുടെ വീടിനുള്ളില്‍ നിന്നും കാറില്‍ നിന്നുമായി കഞ്ചാവും വാറ്റ് ചാരായവും ിപിടിച്ചെടുത്തു. മാവേലിക്കരയിലെ തഴക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ വീടില്‍ നിന്നുമാണ് 29 കിലോ കഞ്ചാവും 4.5 ലിറ്റര്‍ വാറ്റുചാരായവും 40 ലിറ്റര്‍ കോടവാറ്റ് ഉപകരണങ്ങളും 1785 ഹാന്‍സും പൊലീസ് പിടിച്ചെടുത്തത്. സംഭവത്തെ തുടര്‍ന്ന് കായംകുളം ചേരാവള്ളി തയ്യില്‍ തെക്കേതില്‍ വീട്ടില്‍ നിമ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ കേസില്‍ രണ്ടാം പ്രതിയാണ്. ഒന്നാം പ്രതി മാവേലിക്കര പേനകം എബസനേര്‍ പുത്തന്‍വീട്ടില്‍ തോമസ് മകന്‍ ലിജു ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

അലപ്പുഴ ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവും വാറ്റും പിടിച്ചെടുത്തത്. ഒന്നാം പ്രതിയുടെ ആഡംബര കാര്‍ പൊലീസ് പിടിച്ചെടുത്തു. നിമ്മിയെ കൂടെ കൂട്ടി യാത്ര ചെയ്താണ് പ്രതി വാഹനപരിശോധനയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. നിമ്മിയുടെ ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുന്ന ആളാണ്. ലിജുവുമായുള്ള സൗഹൃദത്തിന് ശേഷമാണ് നിമ്മി മാവേലിക്കരയില്‍ വാടകയ്ക്ക് വീടെടുത്ത് താമസിച്ചിരുന്നത്.

മാണി സി കാപ്പന് പതിനൊന്നര കോടി കടമെന്ന് പിസി ജോര്‍ജിന്‍റെ വെളിപ്പെടുത്തല്‍; അയാളെ വെറുതെ വിടണം

ആലപ്പുഴ നര്‍ക്കോട്ടിക്ക് ഡിവൈഎസ്പി ബിനുകുമാറിന്റെയും ചെങ്ങന്നൂര്‍ ഡിവൈഎസ്പി പി.എ.ബേബിയുടെയും നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസ് സംഘം റെയ്ഡ് നടത്തിയ പ്രതിയെ പിടികൂടിയത്. മാന്നാര്‍ സിഐ ന്യൂമാന്‍ മാവേലിക്കര എസ്‌ഐ എബി.പി.മാത്യു, കെ.കെ.പ്രസാദ്, ആലപ്പുഴ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ ഇല്യാസ്, സന്തോഷ്, സിപിഒമാരായ ഗിരീഷ് ലാല്‍, ഹരികൃഷ്ണന്‍, മുഹമ്മദ് ഷാഫി, ശ്രീകുമാര്‍, മാവേലിക്കര സ്റ്റേഷനിലെ സിപിഒമാരായ സിനു വര്‍ഗീസ്, പ്രതാപ് മോനാന്‍, പ്രസന്നകുമാരി, മനു, ഗോപകുമാര്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

പുതിയ കൊറോണ യുഎഇയിലും; ഗള്‍ഫ് രാജ്യത്ത് ആദ്യം, കടുത്ത നിയന്ത്രണങ്ങള്‍ക്ക് സാധ്യത

കടുത്തുരുത്തി അല്ല ജോസ് പാലായിൽ തന്നെ..പണി തുടങ്ങി കേരള കോൺഗ്രസ്..പോര് മുറുക്കി കാപ്പനും കണക്ക് കൂട്ടൽ ഇങ്ങനെ

'സൗജന്യ കിറ്റ് കൊടുക്കുന്നത് പോലെ നിസ്സാരമല്ല എന്ന് പോലീസ് മുതലാളിമാർ മനസ്സിലാക്കുക', വിമർശിച്ച് ജോയ് മാത്യു

'കാപ്പന്റെ കാര്യം ജോസഫ് കേറ്റിയടിച്ചതാണ്... യുഡിഎഫിന്റെ സീറ്റ് നിശ്ചയിക്കുന്നത് ജോസഫ് ആണോ?' ആഞ്ഞടിച്ച് ജോർജ്ജ്

cmsvideo
  India is holding dry run in four states

  English summary
  29 kg of cannabis and liquor seized from a rented house in Mavelikkara; Woman arrested
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X