ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സഹോദരങ്ങളെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ 3 പ്രതികള്‍ പിടിയില്‍;ഒരാള്‍ ഒളിവില്‍

  • By Desk
Google Oneindia Malayalam News

മാരാരിക്കുളം: കലവൂര്‍ സര്‍വോദയപുരത്ത് സഹോദരങ്ങളെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ 3 പ്രതികളെ മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ കഴിയവേ മണ്ണഞ്ചേരിയിലെ കായലോര പ്രദേശത്തെ രഹസ്യ സങ്കേതത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കാട്ടൂര്‍ കാടുവെട്ടിയില്‍ അഭിമന്യു(23) വട്ടയ്ക്കല്‍ വീട്ടില്‍ ആനന്ദന്‍ മകന്‍ അനന്തു(22), തൈയ്യില്‍ വീട്ടില്‍ അനീഷ് (23) എന്നിവരെയാണ് പിടികൂടിയത്.

<strong>ബിജെപിയെ രണ്ട് വര്‍ഷം മുമ്പേ ഒഴിവാക്കിയതാണ്, പിന്നെ എന്തിനാണ് പിന്നാലെ നടക്കുന്നതെന്ന് ശിവസേന!!</strong>ബിജെപിയെ രണ്ട് വര്‍ഷം മുമ്പേ ഒഴിവാക്കിയതാണ്, പിന്നെ എന്തിനാണ് പിന്നാലെ നടക്കുന്നതെന്ന് ശിവസേന!!

കഴിഞ്ഞ ദിവസം കാട്ടൂര്‍ ഗുരുമന്ദിരത്തിനു സമീപം ഗാനമേളയോടനുബന്ധിച്ച് ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ബുള്ളറ്റില്‍ വന്ന 4 അംഗ അക്രമിസംഘം സഹോദരങ്ങളായ ഗിരീഷ്, രതീഷ് എന്നിവരെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ ഇവര്‍ ഇപ്പോഴും ചികില്‍സയിലാണ്.

stabcasealappuzha-1

സംഭവത്തിന്നു ഇവര്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഒളിവില്‍ കഴിഞ്ഞ പ്രതികളെ എസ് ഐ ലൈസാദ് മുഹമ്മദും സംഘവുമാണ് പിടികൂടിയത്. ആദ്യം വൈക്കത്തിനടുത്തുള്ള ഒരു സങ്കേതത്തിലായിരുന്നു ഇവര്‍ ഒളിച്ചു കഴിഞ്ഞത്. പിന്നീട് നാട്ടിലേക്ക് തന്നെ എത്തിയ വിവരം മനസിലാക്കി സാഹസികമായി പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. എന്നാല്‍ ഒരാള്‍ ഇപ്പോഴും ഒളിവിലാണ്. ഇയാളെ പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. എസ്.ഐ.ബൈജു, സി പി ഒ മാരായ ഷാനവാസ്, വിപിന്‍ദാസ്, ശ്രീജിത്ത്, വിനോദ് , മനോജ് എന്നിവര്‍ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു

English summary
3 arrested in stab case from alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X