ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മീൻ തട്ടുകളിൽ മിന്നൽ പരിശോധന; പച്ചമീനില്ല... നശിപ്പിച്ചത് 3450 കിലോ പഴകിയ മത്സ്യം, വലിയ മത്സ്യങ്ങൾ ഭൂരിഭാഗവും അഴുകിയവ!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ട്രോളിംഗ് നിരോധനത്തെ തുടർന്ന് ജില്ലയിൽ വ്യാപകമായി ഇതര സംസ്ഥാനങ്ങളിൽ നിന്ന് പഴകിയ മത്സ്യമെത്തുന്ന സാഹചര്യത്തിൽ മത്സ്യങ്ങളുടെ ഗുണനിലവാരം അളക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. ഫോർമാലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ കലർത്തിയാണ് മത്സ്യങ്ങൾ വിപണിയിൽ എത്തിക്കുന്നത്.

<strong>മാമ്പഴ ജ്യൂസെന്ന വ്യാജേന കടത്തിയത് കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിംഗ്‌സ്; 35000 ബോട്ടില്‍ കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിംഗ്‌സ് പിടികൂടി, സംഭവം മലപ്പുറത്ത്...</strong>മാമ്പഴ ജ്യൂസെന്ന വ്യാജേന കടത്തിയത് കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിംഗ്‌സ്; 35000 ബോട്ടില്‍ കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിംഗ്‌സ് പിടികൂടി, സംഭവം മലപ്പുറത്ത്...

ട്രോളിംഗ് നിരോധനമില്ലാത്ത സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന ഇവ മാസങ്ങളോളം പഴക്കമുള്ളവയാണെന്നും കണ്ടെത്തി. വൃദ്ധ മാതാവിനോട് കരുണ കാട്ടാത്ത ബാങ്കിനെതിരെ മനുഷ്യാവകാശ കമ്മിഷൻ ഭക്ഷ്യസുരക്ഷാ വകുപ്പ് മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 3450 കിലോ പഴകിയ മത്സ്യം കണ്ടെത്തി നശിപ്പിച്ചു.

Alapuzha map

കായംകുളം, കുട്ടനാട്, ചേർത്തല സർക്കിൾ ഓഫീസർമാരുടെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലെ 75ൽ അധികം മത്സ്യമാർക്കറ്റ്, മത്സ്യം വിൽക്കുന്ന തട്ടുകടകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 27 സാമ്പിളുകൾ ശേഖരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബിലേക്ക് അയച്ചു. മത്തി, ചൂര, കേര ഇനങ്ങളിലുള്ള അഴുകിയ മത്സ്യങ്ങളാണ് പരിശോധനാസംഘം നശിപ്പിച്ചത്.

രാത്രികാലങ്ങളിൽ എത്തിക്കുന്ന മത്സ്യങ്ങൾ അധികമാർക്കും അറിയാത്ത ഇടങ്ങളിൽവച്ചാണ് രാസവസ്തുക്കൾ കലർത്തി വിപണിയിൽ എത്തിക്കുന്നത്.കലവൂർ, വഴിച്ചേരി, പുന്നപ്ര, ആറാട്ടുവഴി, എടത്വ, നെടുമുടി, അരൂർ, തുറവൂർ പുത്തൻ ചന്ത, പാണാവള്ളി, കായംകുളം, ഹരിപ്പാട്, വഴിയമ്പലം, കെ.വി ജെട്ടി എന്നിവിടങ്ങളിലെ മത്സ്യ മാർക്കറ്റുകളിലും സംഘം പരിശോധന നടത്തി.

അന്യസംസ്ഥാനങ്ങളിൽ നിന്ന് മാർക്കറ്റുകളിൽ എത്തിച്ച മത്സ്യങ്ങളിൽ സംശയം തോന്നിയവയുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. കാഴ്ചയിൽ കേമംമത്സ്യത്തിൽ ഫോർമാലിൻ, അമോണിയ എന്നിവ ചേർത്താൽ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയില്ല. ലാബ് പരിശോധനയിലൂടെ മാത്രമേ സ്ഥിരീകരിക്കാൻ കഴിയു.

പുറമേ നോക്കിയാൽ കടലിൽ നിന്ന് നേരിട്ട് തട്ടിലേക്ക് വന്നതാണെന്നു തോന്നും! മറിച്ചിട്ടൊന്നു നോക്കിയാൽ രൂക്ഷമായ ദുർഗന്ധവും നിറ വ്യത്യാസവും. ട്രോളിംഗ് നിരോധനമാണെങ്കിലും ഉൾക്കടലിലെ മീനുകളായ ചൂര, കേര, നെൻമീൻ, അയല, മത്തി എന്നിവ ജില്ലയിൽ സുലഭമാണ്. ഇതിലധികവും അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നതാണ്

English summary
3450 kg of old fish was seized in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X