ബിരിയാണി കഴിച്ച് 40ഓളം പേര്‍ ഛര്‍ദ്ദിച്ച് അവശയായി ആശുപത്രിയില്‍, ആലപ്പുഴ നഗരത്തില്‍ സംഭവിച്ചത്
ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ വിവിധ മേഖലകളില്‍ നിന്ന് ബിരിയാണി കഴിച്ചവര്‍ അവശനിലയിലായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ ഉള്‍പ്പടെ 40 പേര്‍ കടുത്ത ഛര്‍ദ്ദിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സക്കറിയ ബസാര്‍, വലിയ കുളം, വട്ടപ്പള്ളി എന്നീ വാര്‍ഡുകളില്‍ നിന്നുള്ളവരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരുടെയും നില ഗുരുതരമല്ല, ഇന്നലെ രാവിലെയാണ് സംഭവം. ജനറല്‍ ആശുപത്രി, വനിത ശിശു ആശുപത്രി എന്നിവിടങ്ങളിലാണ് ഇവര്‍ എത്തിയത്.

കുട്ടികളില്‍ എട്ട് മുതല്‍ 16 വയസുവരെ പ്രായമുള്ളവരുണ്ട്. രോഗശമനമുണ്ടായതോടെ ഇന്നലെ വൈകീട്ടോടെ തന്നെ ഭൂരിഭാഗം പേരും വീട്ടിലേക്ക് മടങ്ങി. ബിരിയാണിക്ക് വേണ്ടി ഉപയോഗിച്ച ഇറച്ചിയിലെ ഗുണനിലാവാരമില്ലായ്മയാണ് ഛര്‍ദ്ദിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ചിലര്‍ നഗരത്തിലെ ചിലര്‍ ബിരിയാണി ചലഞ്ച് നടത്തിയിരുന്നു. അവിടെ നിന്നുള്ള ബിരിയാണിയാണോ പ്രശ്‌നത്തിന് കാരണമായതെന്ന് പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഛര്‍ദ്ദിയുടെ കാരണത്തെ കുറിച്ച് ആരോഗ്യവകുപ്പ്, ജവ അതോറിറ്റി, ഭക്ഷ്യ സുരക്ഷവകുപ്പ് എന്നിവര്‍ സംയുക്തമായി പരിശോധിക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ എല്‍ അനിതകുമാരി പറഞ്ഞു. രോഗവ്യാപനം തടയാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചെന്നും അവര്‍ പറഞ്ഞു. എല്ലാവരും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂവെന്നും ഭക്ഷണ ശുചിത്രം പാലിക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.












Click it and Unblock the Notifications