ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ 5 പേർ അറസ്റ്റിൽ; സിപിഎം നേതാവിന്റെ മകനും പ്രതി

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: തുറവൂരിൽ സമൂഹ മാധ്യമത്തിലൂടെ സ്ത്രീകളുടെ ചിത്രം പ്രചരിപ്പിച്ച
കേസിൽ സിപിഎം നേതാവിന്റെ മകൻ ഉൾപ്പെടെ 5 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കളരിക്കൽ സ്വദേശികളായ പ്രണവ് (22), ശീദേവ് (19), ആകാശ് (19), ദിബിൻ (19)
അമൽദേവ് (18) എന്നിവരെയാണ്കുത്തിയതോട് സിഐ കെബി മനോജ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

പ്രതികളിൽ പ്രമുഖ സിപിഎം നേതാവിന്റെ മകനും ഉൾപ്പെട്ടിട്ടുള്ളതിനാൽ പ്രതികളെ ആദ്യം പൊലീസ് സംരക്ഷിക്കുകയാണെന്ന ആക്ഷേപം ഉയർന്നിരുന്നു. പരാതി നൽകി അതിൻമേൽ കേസെടുത്ത് ദിവസങ്ങൾക്ക് ശേഷമാണ് പ്രതികളുടെ അറസ്റ്റ്. കേസിലെ ഒന്നാം പ്രതിയാണ് പ്രമുഖ സിപിഎം നേതാവിന്റെ മകൻ. യുവാക്കൾക്കെതിരെ 21 സ്ത്രീകളാണു പരാതി നൽകിയത്.

പ്രസംഗത്തില്‍ അബദ്ധം, പിന്നാലെ കുസൃതി ചിരി.. പ്രിയങ്കയുടെ വീഡിയോ വൈറലാകുന്നുപ്രസംഗത്തില്‍ അബദ്ധം, പിന്നാലെ കുസൃതി ചിരി.. പ്രിയങ്കയുടെ വീഡിയോ വൈറലാകുന്നു

main

ഒന്നാം പ്രതി പ്രണവും രണ്ടാം പ്രതി ശ്രീദേവും ചേർന്നാണു ഫോട്ടോകൾ വാട്സാപ് ഗ്രൂപ്പിൽ ഇട്ടതെന്നു ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞു. കേസിൽപ്പെട്ട അഞ്ചുപേരും ചേർന്നുണ്ടാക്കിയ വാട്സാപ് ഗ്രൂപ്പായ പ്ലാനേഴ്സിലാണ് ചിത്രങ്ങളും സന്ദേശങ്ങളും ഇവർ കൈമാറിയത്. ഇതിന്റെ ദൃശ്യങ്ങൾ സ്ത്രീകൾ പൊലീസിനു നൽകിയിരുന്നു.

കഴിഞ്ഞ ദിവസം അഞ്ചുപേരുടെയും മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ വാങ്ങി സൈബർ സെല്ലിനു കൈമാറി. കൂടുതൽ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ സയന്റിഫിക്
ലാബിലേക്ക് അയച്ചിരിക്കുകയാണ്. യുവാക്കളിൽ ഒരാളുടെ ബന്ധുവിന്റെ ചിത്രം
ഗ്രൂപ്പിലെത്തിയതിനെ തുടർന്നു പ്രതികൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതു നാട്ടുകാർ ചോദ്യം ചെയ്തപ്പോഴാണു സംഭവം പുറത്തറിഞ്ഞത്.

നാട്ടുകാരുടെ പ്രതിഷേധം ശക്തമായപ്പോഴാണു പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
5 arrested for sharing morphed photos of women through social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X