Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയിൽ ഇന്നും കൊവിഡ്; അഞ്ച് പേർക്ക് രോഗം! 4 പേർ എത്തിയത് മുംബൈയിൽ നിന്ന്

ആലപ്പുഴ; ജില്ലയിൽ നിന്ന് അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചത് . ഇതിൽ നാലു പേർ മുംബൈയിൽ നിന്നും ഒരാൾ വിദേശത്തു നിന്നും വന്നതാണ്. ഇതോടെ നിലവിൽ 66 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

മെയ് 25ന് മുംബയിൽ നിന്നും ട്രെയിൻ മാർഗം കൊച്ചിയിൽ എത്തി തുടർന്ന് ജില്ലയിൽ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന രോഗം സ്ഥിരീകരിച്ച അമ്പലപ്പുഴ സ്വദേശിയായ യുവാവ് , ചമ്പക്കുളം സ്വദേശിയായ യുവാവ് , 58 വയസുള്ള കരുവാറ്റ സ്വദേശി , തൈക്കാട്ടുശേരി സ്വദേശിയായ യുവാവ് എന്നിവരാണ് കോവിഡ് സ്ഥിരീകരിച്ച മറ്റുള്ളവർ .

 corona35-1

മെയ് 22ന് ദുബായിൽ നിന്നും കൊച്ചിയിൽ എത്തി, തുടർന്ന് ആലപ്പുഴ ജില്ലയിലെ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന ചെറുതന സ്വദേശിയായ യുവാവാണ് കോവിഡ് സ്ഥിരീകരിച്ച അഞ്ചാമത്തെ ആൾ.മെയ് 25ന് രോഗം സ്ഥിരീകരിച്ച 4 പേർ ഇന്ന് രോഗമുക്തരായി . മാവേലിക്കര ,ചെന്നിത്തല ,നൂറനാട് ,മാന്നാർ സ്വദേശികളാണ് രോഗമുക്തരായത്
ആകെ 12 പേർ രോഗ വിമുക്തരാവുകയും ഒരാൾ മരണപ്പെടുകയും ചെയ്തിരുന്നു.

അതിനിടെ ആലപ്പുഴ ജില്ലയിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് മടങ്ങേണ്ടവര്‍ ഉടന്‍ വിവരം നല്‍കണമെന്ന് ജില്ലകളക്ടർ അറിയിച്ചു. ജൂൺ ആറിന് വൈകിട്ട് അഞ്ചിന് മുൻപ് വിവരം നൽകണം. പേര്, സ്വദേശത്തെ പൂര്‍ണ മേല്‍വിലാസം, ജില്ല, സംസ്ഥാനം ഫോണ്‍ നമ്പര്‍, ആലപ്പുഴ ജില്ലയില്‍ എത്തിയത് എന്തിന്, ഇവിടുത്തെ വിലാസം, എന്നിവ 0477 2239040 എന്ന ഫോണ്‍ നമ്പരില്‍ നല്‍കണം.
[email protected] എന്ന ഈ മെയില്‍ വിലാസത്തിലും വിവരങ്ങള്‍ അയയ്ക്കാം.

Recommended Video

cmsvideo
    ആലപ്പുഴ ബൈപ്പാസ് നിര്മാണം, സഞ്ചാരസ്വാതന്ത്ര്യത്തിന് മേലുളള നിഷേധം; കെമാൽ പാഷ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+