Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴ ജില്ലയില്‍ 60 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 54 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

ആലപ്പുഴ: തിങ്കളാഴ്ച്ച ആലപ്പുഴ ജില്ലയില്‍ 60 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാലുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 54 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം ബാധിച്ചത്. ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കൂടാതെ ഒരു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

നെടുമുടി സ്വദേശികള്‍-2, കടക്കരപ്പള്ളി സ്വദേശി-1, ആലപ്പുഴ സ്വദേശി-1,അമ്പലപ്പുഴ സ്വദേശി-1, തൃക്കുന്നപ്പുഴ സ്വദേശി-1, കായംകുളം സ്വദേശി-1, ഹരിപ്പാട് സ്വദേശികള്‍-2, മണ്ണഞ്ചേരി സ്വദേശി-1, മുഹമ്മ സ്വദേശി-1, എടത്വ സ്വദേശി-1, പുന്നപ്ര തെക്ക് സ്വദേശികള്‍-27 തോട്ടപ്പള്ളി സ്വദേശി-1, ചെറിയനാട് സ്വദേശികള്‍-2, ചെറുതന സ്വദേശികള്‍-3, കരുവാറ്റ സ്വദേശികള്‍-3, മുതുകുളം സ്വദേശി-1,തിരുവന്‍വണ്ടൂര്‍ സ്വദേശി-1 പള്ളിപ്പുറം സ്വദേശികള്‍-2, വീയപുരം സ്വദേശി-1, കുപ്പപ്പുറം സ്വദേശി-1 എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം രോഗം സ്ഥിരീകരിച്ച കൃഷ്ണപുരം സ്വദേശിയുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആകെ 1924 പേര്‍ ചികിത്സയിലുണ്ട്. 2608 പേര്‍ രോഗം മുക്തരായി.

corona

ജില്ലയില്‍ ഇന്ന് 150 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗ വിമുക്തരായവരില്‍ 139 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആയിരുന്നു രോഗബാധ. 6 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും അഞ്ചുപേര്‍ വിദേശത്ത് നിന്ന് വന്നവരുമാണ്.

അതേസമയം കേരളത്തില്‍ ഇന്ന് 1242 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 89 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 76 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 60 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+