Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ്സിലെ തിരക്കിനിടയിൽ മാല മോഷ്ടിച്ചു, അറിയാത്തതുപോലെയിരുന്ന് ഉടമ, ഒടുവിൽ ട്വിസ്റ്റ്

ബസ് യാത്രകളിൽ മോഷണം നടക്കുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. സംഘമായാണ് മോഷ്ടാക്കൾ ബസ്സുകളിൽ മോഷണം നടത്തുന്നത്. സ്ത്രീകൾ ഉൾ‌പ്പെടെയുള്ളവർ ഈ സംഘത്തിൽ ഉണ്ടാവാറുണ്ട്. തിരക്കുള്ള ബസ്സിൽ കയറി മാല മോഷ്ടിച്ച് കടന്നുകളയുകയാണ് ഇവരുടെ രീതി. എന്നാൽ അത്തരത്തിൽ മോഷണം നടത്തി മുങ്ങാനിരുന്ന മോഷ്ടാക്കളെ കയ്യോടെ പിടികൂടി 72കാരി.

തന്റെ സ്വർണമാല മോഷ്ടിച്ച സ്ത്രീകളെയാണ് ഇവർ തന്ത്രപൂർവ്വം പിടികൂടിയത്. ചേർത്തലയിലാണ് സംഭവം. സ്വകാര്യ ബസ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ് മോഷ്ടാക്കൾ ദേവകിയുടെ സ്വർണ മാല പൊട്ടിച്ചെടുത്തത്. ബസിലെ തിരക്കിനിടയിൽ
ആണ് ഇവർ മാല മോഷ്ടിച്ചത്. ദേവകി മാല പൊട്ടിച്ചെടുത്ത വിവരം അറിഞ്ഞില്ലെന്നാണ് മോഷ്ടാക്കൾ കരുതിയത്.

virak

എന്നാൽ ഇവർ മാല പൊട്ടിച്ച വിവരം ദേവകിയ്ക്ക് മനലസ്സിലായിരുന്നു. പക്ഷേ, ബഹളം വെയ്ക്കാൻ നിന്നില്ല. പകരം സഹയാത്രികരുടെ സഹായത്തോടെ ഇവരെ പിടികൂടുകയായിരുന്നു. തിരുപ്പൂർ ചെട്ടിപ്പാളയം കോവിൽ വളവ് ഡോർ നമ്പർ 13ൽ താമസിക്കുന്ന ദേവി (39)​ ശിവ (36)​ എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാവിലെ കോട്ടയത്ത് നിന്ന് ചേർത്തലയ്ക്ക് സർവീസ് വടത്തിയ സ്വകാര്യ ബസിൽ വെച്ചാണ് മോഷണ ശ്രമം നടന്നത്. ചേർത്തല പൊലീസ് എത്തി പ്രതികളെ അറസ്റ്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+