Get Updates
Get notified of breaking news, exclusive insights, and must-see stories!

പിപിഇ കിറ്റണിഞ്ഞ് വധുവെത്തി: വിവാഹത്തിന് സാക്ഷിയായി കൊവിഡ് വാർഡ്, വധു വരന്റെ വീട്ടിലേക്ക്....

ആലപ്പുഴ: വിവാഹത്തിനുള്ള തിയ്യതി ഉറപ്പിച്ച ശേഷം രണ്ടുപേരിൽ ഒരാള്‍ക്ക് കൊവിഡ് വന്നാലെന്ത് ചെയ്യും? വിവാഹം മാറ്റിവെക്കുകയമല്ലേ മുന്നിലുള്ള മാർഗ്ഗം. എന്നാൽ ആലപ്പുഴയിൽ നടന്നത് ഒരു വ്യത്യസ്ത വിവാഹമാണ്. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വരനെ വധു ആശുപത്രി വാർഡിലെത്തി വിവാഹം കഴിക്കുകയായിരുന്നു. ആലപ്പുഴയിലെ വണ്ടാനം മെഡിക്കൽ കോളേജിലാണ് സംഭവം. പിപി കിറ്റും മാസ്കും കിറ്റും ധരിച്ച് എല്ലാത്തരം കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് വിവാഹം നടന്നത്.

ഒരുങ്ങി കതിർമണ്ഡപത്തിലെത്തുന്നതിന് പകരം പിപിഇ കിറ്റ് ധരിച്ച് ആശുപത്രിയിലായിരുന്നു വിവാഹമെന്നതാണ് ഇതിലെ പ്രത്യേകത. ആരോഗ്യവകുപ്പിലെ ജീവനക്കാർ നൽകിയ നിർദേശം അനുസരിച്ച് വധു കൊവിഡ് വാർഡിലേക്ക് കടന്നത്. ബന്ധുക്കളാണ് താലിമാലയും തുളസിമാലയും ബന്ധുക്കള്‍ നേരിട്ട് ആരോഗ്യപ്രവർത്തകർക്ക് നൽകിക്കൊണ്ടാണ് നേരത്തെ നിശ്ചയിച്ചത് പ്രകാരം വിവാഹം നടത്തുകയായിരുന്നു. വരന്റെ അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതിനാൽ ഇതേ വാർഡിൽ തന്നെയുണ്ടായിരുന്നു.

marriage-16067044

മധ്യപ്രദേശിലെ ഭോപ്പാലില്‍ കൊവിഡ് രോഗികള്‍ക്ക് ഒരുക്കിയ 20 ഐസൊലേഷന്‍ കോച്ചുകള്‍: ചിത്രങ്ങള്‍

തെക്കനാര്യനാട് പ്ലാംപറമ്പിൽ സുജിയുടേയും കുസുമത്തിന്റെയും മകള്‍ അഭിരാമിയും കൈനകരി ഓണംപള്ളിയില ശശിധരന്റെയും ജിജിമോളുടെയും മകൻ ശരത്തും തമ്മിലുള്ള വിവാഹം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാൽ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് വരന് കൊവിഡ് ബാധിച്ചത്. ഇതോടെ ജില്ലാ കളക്ടറിൽ നിന്ന് പ്രത്യേക അനുമതി നേടിയാണ് വിവാഹം ആശുപത്രിയിൽ വെച്ച് നടക്കുന്നത്. വരനില്ലെങ്കിലും വിവാഹ ശേഷം വരന്റെ ബന്ധുക്കള്‍ വധുവിനെ വരന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. എന്നാൽ വരൻ ഇപ്പോഴും കൊവിഡ് ചികിത്സയിൽ തന്നെ കഴിയുകയാണ്.

ഹോട്ട് ലുക്കിൽ നിധി അഗർവാൾ; ബിഗ്ബോസ് താരത്തിന്റെ പുതിയ ഫൊട്ടോകൾ വൈറലാകുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+