'വലിയ മനസുള്ള കുറച്ച് കൊച്ചു കുട്ടികള്‍'; ഹൃദയ സ്പര്‍ശിയായ കുറിപ്പുമായി ആലപ്പുഴ കളക്ടര്‍
ആലപ്പുഴ: തന്നെ അത്ഭതപ്പെടുത്തിയ ഒരു കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ. തന്നെ കാണാനെത്തിയ കുറച്ച് കുട്ടികളെ കുറിച്ചാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വലിയ മനസുള്ള കുറച്ച് കൊച്ചു കുട്ടികളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താം എന്ന് തുടങ്ങുന്ന കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വിവരിച്ചത്.
ഇന്ന് രാവിലെ വളരെ തിരക്കുകള്‍ക്കിടയിലാണ് ഈ കുഞ്ഞ് മക്കള്‍ എന്റെയടുത്തേക്ക് വരുന്നത്. പയറിന്റെയും കടലയുടേയുമൊക്കെ പൊതികള്‍ കൈയ്യില്‍ പിടിച്ചു വന്ന മക്കളെ കണ്ടപ്പോള്‍ ഞാന്‍ അമ്പരന്നു. പറയകാട് ഗവണ്‍മെന്റ് യു പി. സ്‌കൂളില്‍ എല്‍ കെ ജി. മുതല്‍ പഠിക്കുന്ന കുഞ്ഞ് മക്കളാണ് അവരേക്കാള്‍ വലുപ്പമുള്ള സഞ്ചി നിറയെ ഭക്ഷ്യധാന്യങ്ങളുമായി വന്നത്.

ഈ ഭക്ഷ്യധാന്യങ്ങളെല്ലാം അര്‍ഹരായവര്‍ക്ക് കൊടുക്കണം സാര്‍' എന്ന് പറഞ്ഞ് കൂട്ടത്തില്‍ വന്ന ഒന്നാം ക്ലാസുകാരനായ കൊച്ച് മിടുക്കനാണ് ആദ്യം മുന്നോട്ട് വന്നതെന്ന് കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഈ കുഞ്ഞുങ്ങള്‍ എന്നോട് ആവശ്യപ്പെട്ടത് പോലെ തന്നെ ഇവര്‍ കൊണ്ടുന്ന ഭക്ഷ്യധാന്യങ്ങള്‍ അര്‍ഹരായ കുടുംബത്തിന് കൈമാറിയിട്ടുണ്ടെന്ന് കളക്ടര്‍ കുറിപ്പില്‍ പറഞ്ഞു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ
വലിയ മനസുള്ള കുറച്ച് കൊച്ചു കുട്ടികളെ നിങ്ങള്‍ക്ക് ഞാന്‍ പരിചയപ്പെടുത്താം,
ഇന്ന് രാവിലെ വളരെ തിരക്കുകള്‍ക്കിടയിലാണ് ഈ കുഞ്ഞ് മക്കള്‍ എന്റെയടുത്തേക്ക് വരുന്നത്. പയറിന്റെയും കടലയുടേയുമൊക്കെ പൊതികള്‍ കൈയ്യില്‍ പിടിച്ചു വന്ന മക്കളെ കണ്ടപ്പോള്‍ ഞാന്‍ അമ്പരന്നു. പറയകാട് ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ എല്‍.കെ.ജി. മുതല്‍ പഠിക്കുന്ന കുഞ്ഞ് മക്കളാണ് അവരേക്കാള്‍ വലുപ്പമുള്ള സഞ്ചി നിറയെ ഭക്ഷ്യധാന്യങ്ങളുമായി വന്നത്.
'ഈ ഭക്ഷ്യധാന്യങ്ങളെല്ലാം അര്‍ഹരായവര്‍ക്ക് കൊടുക്കണം സാര്‍' എന്ന് പറഞ്ഞ് കൂട്ടത്തില്‍ വന്ന ഒന്നാം ക്ലാസുകാരനായ കൊച്ച് മിടുക്കനാണ് ആദ്യം മുന്നോട്ട് വന്നത്. ഞാന്‍ വളരെ ആശ്ചര്യപ്പെട്ടു നിന്നു പോയി. ഈ കൊണ്ടു വന്ന സാധനങ്ങളൊക്കെ എവിടുന്നാണെന്ന് ചോദിച്ചപ്പോള്‍ ഈ മക്കള്‍ പറഞ്ഞ മറുപടി എന്നെ ഒരുപാട് ചിന്തിപ്പിച്ചു. ഈ കുഞ്ഞ് മക്കള്‍ മുന്‍കൈ എടുത്ത് അവരുടെ വീടുകളില്‍ നിന്ന് ശേഖരിച്ചവയാണ് ഓരോ ധാന്യപ്പൊതികളും. ഈ കുഞ്ഞ് പ്രായത്തില്‍ തന്നെ ഇത്രയും വലിയ പ്രവൃത്തി ചെയ്ത ഈ മക്കള്‍ എത്ര വലിയ മാതൃകയാണല്ലേ... തുടര്‍ന്നും ഇത്തരത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ മുടക്കമില്ലാതെ അര്‍ഹര്‍ക്ക് എത്തിച്ചു നല്‍കുമെന്ന് ഇവര്‍ എനിക്ക് ഉറപ്പ് തന്നിട്ടുണ്ട്.
ഈ കുഞ്ഞുങ്ങള്‍ എന്നോട് ആവശ്യപ്പെട്ടത് പോലെ തന്നെ ഇവര്‍ കൊണ്ടുന്ന ഭക്ഷ്യധാന്യങ്ങള്‍ അര്‍ഹരായ കുടുംബത്തിന് കൈമാറിയിട്ടുണ്ട്.
എന്റെയീ പ്രിയപ്പെട്ട കുഞ്ഞുങ്ങള്‍ക്കും അവര്‍ക്ക് പിന്തുണയേകി കൂടെ നില്‍ക്കുന്ന അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും എന്റെ പ്രത്യേക അഭിനന്ദനങ്ങള്‍.












Click it and Unblock the Notifications