പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സിപിഐ നേതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍
പട്ടികജാതി സഹകരണ സംഘത്തിന്റെ പ്രസിഡന്റ് കൂടിയാണ് ഇയാള്‍. ഈ നിലയിലാണ് ഇയാള്‍ പെണ്‍കുട്ടിയുമായി പരിചയത്തിലാകുന്നത്.

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സി പി ഐ പ്രാദേശിക നേതാവ് അറസ്റ്റില്‍. സി വി സതീശന്‍ എന്ന നേതാവാണ് പോക്‌സോ കേസില്‍ അറസ്റ്റിലായിരിക്കുന്നത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. സി പി ഐയുടെ ചേര്‍ത്തല സൗത്ത് മണ്ഡലം കമ്മിറ്റി അംഗവും കറുപ്പംകുളങ്ങര മുന്‍ ലോക്കല്‍ സെക്രട്ടറിയുമാണ്. 14കാരി പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
പട്ടികജാതി സഹകരണ സംഘത്തിന്റെ പ്രസിഡന്റ് കൂടിയാണ് ഇയാള്‍. ഈ നിലയിലാണ് ഇയാള്‍ പെണ്‍കുട്ടിയുമായി പരിചയത്തിലാകുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാരുമായുള്ള പരിചയം മുതലെടുത്ത് പതിനാലുകാരിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി പീഡന വിവരം പുറത്തുപറയുന്നത്.
ഇതോടെ സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതതിന് പിന്നാലെ കോടതിയില്‍ ഹാജരാക്കി. ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സി പി ഐ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications