Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറിജിനലിനെ വെല്ലുന്ന വ്യാജന്‍; കള്ളനോട്ടടിക്ക് പിന്നില്‍ സിനിമ സീരിയല്‍ നടന്‍, വന്‍ സംഘം അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴ ചാരുമൂടില്‍ അറസ്റ്റിലായ കള്ളനോട്ടടി സംഘത്തില്‍ സിനിമ- സിരിയല്‍ നടനും. സംഭവത്തില്‍ മൂന്ന് പേരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. തിരുവനന്തപുരം നേമം പുതിയ കാരക്കമണ്ഡപം ശിവന്‍കോവില്‍ റോഡ് സ്വാഹിദ് വീട്ടില്‍ ഷംനാദ് എന്ന് ശ്യാം ആറ്റിങ്ങലാണ് അറസ്റ്റിലായ സിനിമ നടന്‍. കൊട്ടാരക്കര വാളകം പണക്കാട് വീട്ടില്‍ ശ്യാം, ചുനക്കര കോമല്ലൂര്‍ വേളൂര്‍ വീട്ടില്‍ രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.

1

സംഭവവുമായി ബന്ധപ്പെട്ട് 14ന് കൊല്ലം ഈസ്റ്റ് കല്ലട മുന്‍ പഞ്ചായത്ത് അംഗവും പ്രസിഡന്റുമായിരുന്ന കൊടുവിള മുറിയില്‍ ഷാജി ഭവനത്തില്‍ ക്ലീറ്റസ്, താമരക്കുളം പേരൂര്‍ കാരാഴ്മ അക്ഷയ നിവാസില്‍ ലേഖ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റില്‍ 500 രൂപ കള്ളനോട്ട് മാറാനെത്തിയ യുവതിയെയും പഞ്ചായത്ത് പ്രസിഡന്റിനെയും പിടികൂടിയതോടെയാണ് വന്‍ റാക്കറ്റിനെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.

2

സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനം വാങ്ങാന്‍ എത്തിയ ലേഖ നല്‍കിയ 500 രൂപയുടെ നോട്ടില്‍ സംശയം തോന്നിയ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി ഇവരെ ചോദ്യം ചെയ്തതോടെയാണ് കള്ളനോട്ടടി സംഘത്തെ കുറിച്ചുള്ള വിവരം പുറത്തറിയുന്നത്. പിന്നാലെ വന്‍ കള്ളനോട്ട് ശേഖരവും പൊലീസ് പിടികൂടിയിരുന്നു.

3

ലേഖയെ ചോദ്യം ചെയ്തതോടെ ക്ലീറ്റസാണ് കള്ളനോട്ടുകള്‍ നല്‍കിയതെന്ന് പറഞ്ഞു. ക്ലീറ്റസിനെ പരിചയപ്പെടുത്തിക്കൊടുത്തത് രഞ്ജിത്താണെന്നും ലേഖ പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് പൊലീസ് സംഘം ക്ലീറ്റസിനെ അറസ്റ്റ് ചെയ്യകയായിരുന്നു. ക്ലീറ്റസിനെയും രഞ്ജിത്തിനേയും കൂടുതല്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ശ്യാം ആറ്റിങ്ങലിനെ കിറിച്ചുള്ള വിവരം പോലീസിന് ലഭിക്കുന്നത്.

4

കേസിലെ മുഖ്യപ്രതിയാണ് ശ്യാം. ഇയാള്‍ തമിഴ് ഉള്‍പ്പടെയുള്ള മൂന്ന് സിനിമകളിലും മൂന്ന് സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കാറില്‍ വരുമ്പോള്‍ ശാസ്താംകോട്ടയില്‍ നിന്നാണ് ശ്യാം ആറ്റിങ്ങല്‍ എന്ന ഷംനാദിനെ പിടികൂടുന്നത്. ഇയാളുടെ പക്കല്‍നിന്നും കാറിന്റെ രഹസ്യ അറയ്ക്കുള്ളില്‍ നിന്നുമായി 4 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തി.

5

പ്രതി മൈസൂരിവിലേക്ക് കടക്കുന്നതിനിടെയാണ് അറസ്റ്റിലായത്. പിന്നാലെ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പരിശോധനയില്‍ ലാപ്‌ടോപ്, പ്രിന്റര്‍, സ്‌കാനര്‍, ലാമിനേറ്റര്‍, നോട്ട് മുറിക്കുന്നതിനുള്ള കത്തികള്‍, നോട്ടുകള്‍ ഒട്ടിക്കുന്നതിനുള്ള പ്രത്യേകം തയാറാക്കിയ പശ എന്നിവ കണ്ടെത്തിയിട്ടുണ്ട്.

6

ഇവര്‍ അടിക്കുന്ന കള്ളനോട്ടുകള്‍ ലേഖയാണ് കൈമാറിയിരുന്നത്. 500 രൂപയുടെ കള്ളനോട്ടുമായി കടയിലെത്തുന്ന ലേഖ 50 രൂപയില്‍ താഴെയുള്ള സാധനങ്ങള്‍ കടയില്‍ നിന്ന് വാങ്ങി ബാക്കി തുകയുമായി പോകുന്നതായിരുന്നു ഇവരുടെ രീതി. കടക്കാര്‍ സംശയം പ്രകടിപ്പിച്ചാല്‍ കൊടുത്ത നോട്ട് തിരികെ വാങ്ങി ഉടന്‍ തന്നെ യഥാര്‍ഥ നോട്ട് കൊടുക്കുകയാണ് ചെയ്യാറുള്ളത്.

7

ശ്യാമായിരുന്നു ഡിസൈന്‍ ചെയ്തു കൊടുക്കുന്നത്. ഡിസൈന്‍ ഷംനാദ് നോട്ടായി അച്ചടിക്കും. ഈ നോട്ടുകള്‍ ക്ലീറ്റസിന്റെ കൈകളിലേക്ക് എത്തി ലേഖ ഇതു കടകളില്‍ കൊണ്ടു പോയി മാറും. ഹോട്ടല്‍ ഉടമ കൂടിയായ രഞ്ജിത്ത് ഹോട്ടല്‍ വഴിയും പലിശയ്ക്ക് നല്‍കിയും കള്ളനോട്ടുകള്‍ മാറിയിരുന്നെന്നും സൂചനയുണ്ട്. ഈ നോട്ടുകള്‍ ബാങ്കുകളില്‍ പോലും തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലാണ് അച്ചടിച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+