Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ ജീവിതത്തിലെ ആശ്ചര്യപ്പെടുത്തിയ ഒരു സംഭവം'; ആലപ്പുഴ കളക്ടറുടെ വൈറല്‍ കുറിപ്പ്

'ഇതെനിക്ക് സ്‌കോളര്‍ഷിപ്പായി ലഭിച്ച പൈസയാ. ഈ പൈസ മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കണേ'

alappuzha

ആലപ്പുഴ: കേരളത്തിലെ കളക്ടര്‍മാരില്‍ ഏറ്റവും പ്രിയപ്പെട്ടതും ജനകീയനുമായ കളക്ടറാണ് ആലപ്പുഴയിലേത്. കളക്ടര്‍ വി ആര്‍ കൃഷ്ണ തേജ ഇന്ന് കുട്ടികള്‍ക്കടക്കം പ്രിയപ്പെട്ട കളക്ടര്‍ മാമനാണ്. തന്റെ പദവിയില്‍ ഇരുന്ന് നടത്തുന്ന ജനകീയ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ ഈ ബഹുമതിക്ക് അര്‍ഹനാക്കിയത്. സോഷ്യല്‍ മീഡിയയില്‍ അടക്കം ഇദ്ദേഹം എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. എന്നാല്‍ ഇപ്പോഴിതാ കളക്ടര്‍ പങ്കുവച്ച ഒരു കുറിപ്പും ചിത്രവുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ദുരിതാശ്വാസ നിധിയിലേക്ക്

ദുരിതാശ്വാസ നിധിയിലേക്ക്

ഒരു സ്‌കൂള്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ തന്റെ അരികിലേക്ക് കവറുമായി എത്തിയ ഒരു കുട്ടിയെ കുറിച്ചാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഈ കുട്ടിക്ക് ലഭിച്ച സ്‌കോളര്‍ഷിപ്പ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതിനെ കുറിച്ചാണ് അദ്ദേഹം കുറിപ്പില്‍ പറയുന്നത്.

മോന്‍ ഈ കവര്‍ എന്റെ കൈയ്യില്‍ തന്നു

മോന്‍ ഈ കവര്‍ എന്റെ കൈയ്യില്‍ തന്നു

കുഞ്ഞ് കൈകളില്‍ ഇറുക്കിപ്പിടിച്ചൊരു കവറുമായി ഒരു മോന്‍ എന്റെയടുത്തേക്ക് ഓടി വരുന്നത്. വന്നപാടെ മോന്‍ ഈ കവര്‍ എന്റെ കൈയ്യില്‍ തന്നു. ' ഇതെനിക്ക് സ്‌കോളര്‍ഷിപ്പായി ലഭിച്ച പൈസയാ. ഈ പൈസ മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കണേ' - എന്ന് മോന്‍ എന്നോട് പറഞ്ഞു. ഈ കുഞ്ഞ് പ്രായത്തില്‍ ഈ മോന് ഇത്ര വലിയ കാര്യം ചെയ്യാനായല്ലോ.. തീര്‍ച്ചയായും മോന്റെ മനസിന്റെ വലുപ്പം കൊണ്ട് മാത്രമാണിത് സാധ്യമായതെന്ന് കളക്ടര്‍ പറഞ്ഞു. കളക്ടറുടെ വാക്കുകളിലേക്ക്..

വളരെ ആശ്ചര്യപ്പെടുത്തിയ ഒരു സംഭവം

വളരെ ആശ്ചര്യപ്പെടുത്തിയ ഒരു സംഭവം

വളരെ ആശ്ചര്യപ്പെടുത്തിയ ഒരു സംഭവം കഴിഞ്ഞ ദിവസം എന്റെ ജീവിതത്തില്‍ ഉണ്ടായി. കൃഷ്ണപുരം ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു ഞാന്‍. ഇതിനിടെയാണ് കുഞ്ഞ് കൈകളില്‍ ഇറുക്കിപ്പിടിച്ചൊരു കവറുമായി ഒരു മോന്‍ എന്റെയടുത്തേക്ക് ഓടി വരുന്നത്. വന്നപാടെ മോന്‍ ഈ കവര്‍ എന്റെ കൈയ്യില്‍ തന്നു.

മോന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

മോന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

'ഇതെനിക്ക് സ്‌കോളര്‍ഷിപ്പായി ലഭിച്ച പൈസയാ. ഈ പൈസ മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കണേ' - എന്ന് മോന്‍ എന്നോട് പറഞ്ഞു. ഈ കുഞ്ഞ് പ്രായത്തില്‍ ഈ മോന് ഇത്ര വലിയ കാര്യം ചെയ്യാനായല്ലോ.. തീര്‍ച്ചയായും മോന്റെ മനസിന്റെ വലുപ്പം കൊണ്ട് മാത്രമാണിത് സാധ്യമായത്. മോന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+