ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയ്ക്ക് അഭിമാന നിമിഷം; ആനി എബ്രഹാമിന്റെ നിയമനത്തില്‍ സന്തോഷം പങ്കുവച്ച് കുടുംബാംഗങ്ങള്‍

Google Oneindia Malayalam News

ആലപ്പുഴ: സി ആര്‍ പി എഫ് ഓഫീസര്‍മാരെ ഐ ജി റാങ്കില്‍ നിയമിച്ചപ്പോള്‍ ആലപ്പുഴയ്ക്ക് അഭിമാനത്തിന്റെ നിമിഷമാണ്. ഐ ജി റാങ്ക് നേടിയ രണ്ട് വനിതകളില്‍ ഒരാളായ ആനി എബ്രഹാമിന്റെ മാതാപിതാക്കള്‍ ആലപ്പുഴ ജില്ലക്കാരാണ്. അമ്മ ഏലിയാമ്മ എബ്രഹാം ചേര്‍ത്തല കൈമാപ്പറമ്പില്‍ കുടുംബാംഗമാണ്. പിതാവ് കെ ജെ എബ്രഹാം ചമ്പക്കുളം കിഴക്കേവേലിത്തറ കുടുംബാംഗമാണ്. ഇവര്‍ രണ്ട് പേരും ഭോപ്പാലിനെ ബി എച്ച് ഇ എല്ലിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്നു.

'മകനേയും കൂട്ടി വരണേ എന്നാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത്'; വിവാദങ്ങളില്‍ ദിവ്യ എസ് അയ്യര്‍'മകനേയും കൂട്ടി വരണേ എന്നാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത്'; വിവാദങ്ങളില്‍ ദിവ്യ എസ് അയ്യര്‍

മാതാപിതാക്കളുടെ വിരമിക്കലിന് ശേഷം ഇവര്‍ മുംബൈയില്‍ സ്ഥിര താമസമാക്കി. കുട്ടിക്കാലം മുഴുവന്‍ ഭോപ്പാലിലായിരുന്നു. ആനിയുടെ മാതൃസഹോദരന്‍ ജോസഫ് കൈമാപറമ്പന്‍ ചേര്‍ത്തലയില്‍ നെടുമ്പ്രക്കാട് പള്ളിക്കു സമീപമാണ് താമസിക്കുന്നത്. മുംബൈയിലായിരുന്നു സ്ഥിരതാമസമെങ്കിലും മാതാപിതാക്കള്‍ക്കൊപ്പം ആനി ആലപ്പുഴയിലേക്ക് എത്താറുണ്ടായിരുന്നു.

annie

അതേസമയം, ആനി എബ്രഹാമിനൊപ്പം സീമ ധുണ്ടിയാണ് ഐ ജിയായി സ്ഥാനക്കയറ്റം നേടിയ മറ്റൊരു വനിത. ദ്രുതകര്‍മ സേനയുടെ ഐജിയായിട്ടാണ് ആനി ഏബ്രഹാമിന് നിയമനം. നിലവില്‍ ഡിഐജിയാണ്. മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ നേടിയിട്ടുണ്ട്. യുഎന്‍ മിഷനുകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇതിനു പുറമേ ഇന്റലിജന്‍സ് ഐജി, ഡിഐജി, വിജിലന്‍സ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചങ്ക് തകര്‍ന്ന് മെസി ആരാധകര്‍; ഒരു ലക്ഷം രൂപയുടെ കൂറ്റന്‍ കട്ടൗട്ട് തവിടുപൊടി, വൈറല്‍ വീഡിയോചങ്ക് തകര്‍ന്ന് മെസി ആരാധകര്‍; ഒരു ലക്ഷം രൂപയുടെ കൂറ്റന്‍ കട്ടൗട്ട് തവിടുപൊടി, വൈറല്‍ വീഡിയോ

English summary
A proud moment for Alappuzha; Annie Abraham's family members share happiness over her appointment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X