Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയുടെ വീടിന് സമീപം യുവാവ് കാറിനുള്ളില്‍ മരിച്ചനിലയില്‍, തലയിലും ചെവിയിലും രക്തം; ദുരൂഹത

ആലപ്പുഴ: ഭാര്യയുടെ വീടിന് സമീപത്തെ യുവാവിനെ കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് പൊഴിക്കര കപ്പൂര്‍ അന്നിക്കര അന്തൂരവളപ്പില്‍ മുഹമ്മദിന്റെും സുലൈഖയുടെയും മകനായ ഷംസാദാണ് മരിച്ചത്. 32 വയസായിരുന്നു. നാല് ദിവസം മുമ്പാണ് ഷംസാദ് ആലപ്പുഴയില്‍ എത്തുന്നത്. ചൊവ്വാഴ്ച രാത്രിയോടെ വണ്ടാനത്തിന് സമീപം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഷംസാദിന്റെ പൃതൃ സഹോദരന്‍ അബൂബക്കര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 തലയിലും നെറ്റിയിലും ചോര

തലയിലും നെറ്റിയിലും ചോര

പാലക്കാട് പൊഴിക്കരയില്‍ സാനിറ്റൈസര്‍, മാസ്‌ക് എന്നിവയുടെ മൊത്തക്കച്ചവടക്കാരനായിരുന്നു ഷംസാദ്. ഇദ്ദേഹത്തിന്റെ ചെവിയിലും തലയിലും ചോര വാര്‍ന്നിട്ടുണ്ട്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഷംസാദിന്റെ പൃതൃ സഹോദരന്‍ അബൂബക്കര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കാറില്‍ തന്നെ വിശ്രമിച്ചു

കാറില്‍ തന്നെ വിശ്രമിച്ചു

സുഹൃത്തുക്കളായ രണ്ട് യുവാക്കളോടൊപ്പം ഷംസാദ് ചൊവ്വാഴ്ച അമ്പലപ്പുഴയിലേക്ക് പോയിരുന്നു. തിരിച്ച് വെമ്പാലമുക്കിലെത്തചിയപ്പോള്‍ കാറില്‍ തന്നെ വിശ്രമിക്കുകയായിരുന്നു. രാത്രിയായിട്ടും കാറില്‍ നിന്ന് ഇറങ്ങാത്തതിനെ തുടര്‍ന്ന് വിളിക്കാന്‍ പോയ ഭാര്യ ഷാഹിറ കണ്ടത് ഷംസാദ് അവശനിലയില്‍ കിടക്കുന്നതായിരുന്നു.

 ആശുപത്രിയില്‍ എത്തിച്ചു

ആശുപത്രിയില്‍ എത്തിച്ചു

തുടര്‍ന്ന് ബഹളം വച്ച് ആളെ കുട്ടി ഷംസാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം അറിഞ്ഞതോടെ പാലക്കാട് നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും പുന്നപ്രയിലേക്ക് എത്തുകയായിരുന്നു. പുന്നപ്ര പൊലീസിലാണ് പരാതി നല്‍കിയത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

മൊഴിയെടുത്തു

മൊഴിയെടുത്തു

അന്ന് ഷംസാദിനൊപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളുടെ മൊഴിയെടുത്ത് ശേഷം പൊലീസ് വിട്ടയച്ചു. കാര്‍ ഇപ്പോള്‍ പൊലീസ് സ്റ്റേഷനിലാണ്. എസ്‌ഐ അജിത് കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി. മോര്‍ച്ചറിയിലുള്ള മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+