• search
 • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അശ്വിന്‍, രേഖാ നിങ്ങള്‍ അഭിമാനമാണ്; കൊവിഡ് രോഗിക്ക് രക്ഷകരായ യുവാക്കളെ അഭിനന്ദിച്ച് എഎ റഹീം

Google Oneindia Malayalam News

ആലപ്പുഴ: ആംബുലന്‍സ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച അശ്വിനെയും രേഖയെയും അഭിനന്ദിച്ച് ഡിവഐഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. അശ്വനിനെയും രേഖയെയും വീഡിയോ കോളില്‍ വിളിച്ചാണ് റഹീം അഭിനന്ദിച്ചത്.

ഇന്ന് രാവിലെമുതല്‍ വൈറലായ ചിത്രത്തിലെ രണ്ടുപേര്‍. ഇരുവരും ഡിവൈഎഫ്‌ഐ സഖാക്കള്‍. അല്‍പം മുന്‍പ് അവരോട് വീഡിയോ കോളില്‍ സംസാരിച്ചു, അഭിവാദ്യങ്ങള്‍ നേര്‍ന്നെന്ന് റഹീം ഫേസ്ബുക്കില്‍ കുറിച്ചു. അശ്വിന്‍ കുഞ്ഞുമോന്‍ ആലപ്പുഴ ജില്ലയിലെ പുന്നപ്ര നോര്‍ത്ത് മേഖലാ കമ്മിറ്റി അംഗവും, രേഖ എകെജി യൂണിറ്റ് കമ്മിറ്റി അംഗവുമാണെന്നും റഹീം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അശ്വിന്‍ കുഞ്ഞുമോന്‍, രേഖാ നിങ്ങള്‍ അഭിമാനമാണ്,മാതൃകയാണ്. ഇന്ന് രാവിലെമുതല്‍ വൈറലായ ചിത്രത്തിലെ രണ്ടുപേര്‍. ഇരുവരും ഡിവൈഎഫ്‌ഐ സഖാക്കള്‍. അല്‍പം മുന്‍പ് അവരോട് വീഡിയോ കോളില്‍ സംസാരിച്ചു, അഭിവാദ്യങ്ങള്‍ നേര്‍ന്നു.

മണിക്കുട്ടന് പേടിവരാനുണ്ടായ കാരണം ഇതാണ്..കിടിലത്തെ കൊണ്ട് അത് ചെയ്യിച്ചത്..വൈറൽ കുറിപ്പ്മണിക്കുട്ടന് പേടിവരാനുണ്ടായ കാരണം ഇതാണ്..കിടിലത്തെ കൊണ്ട് അത് ചെയ്യിച്ചത്..വൈറൽ കുറിപ്പ്

സിഎഫ്എല്‍ടിസിയില്‍ പതിവ്‌പോലെ ഭക്ഷണ വിതരണത്തിന് പോയതായിരുന്നു ഇരുവരും. അപ്പോഴാണ് ഒരു കോവിഡ് രോഗിയുടെ നില അല്‍പം ഗുരുതരമാണ് എന്ന് അറിയുന്നത്.ആംബുലന്‍സ് എത്താന്‍ സ്വാഭാവികമായ കാലതാമസം ഉണ്ടാകുമെന്ന് അറിഞ്ഞു.അതുവരെ കാത്തുനില്‍ക്കാതെ ബൈക്കില്‍ അശ്വിനും രേഖയും രോഗിയെ കയറ്റി ആശുപത്രിയിലേയ്ക്ക് പാഞ്ഞു.

 കേരളത്തിൽ ബിജെപിക്ക് ഇനി ശരണം സുരേഷ് ഗോപി, മെട്രോമാൻ മോഡൽ?..പുകഞ്ഞ് നേതാക്കൾ കേരളത്തിൽ ബിജെപിക്ക് ഇനി ശരണം സുരേഷ് ഗോപി, മെട്രോമാൻ മോഡൽ?..പുകഞ്ഞ് നേതാക്കൾ

റോഡപകടത്തില്‍പെട്ട് പിടയുന്നവരെ ആശുപത്രിയില്‍ എത്തിക്കാന്‍ മടികാണിക്കുന്ന ആളുകളെ നമ്മള്‍ കാണാറുണ്ട്. യഥാസമയം ആശുപത്രിയില്‍ എത്തിക്കാത്തതിനാല്‍ മാത്രം മരണപ്പെട്ട എത്രയോ സംഭവങ്ങള്‍ അപകട മരണങ്ങളുടെ പട്ടികയിലുണ്ട്. നന്മയുടെ ഒരു കൈ നീണ്ടാല്‍ ഒരു പക്ഷേ ജീവന്റെ തുടിപ്പ് തിരികെ കിട്ടുമായിരുന്ന എത്രയോ സഹോദരങ്ങള്‍.....നന്മകള്‍ക്ക് നിറം മങ്ങിയിട്ടില്ലെന്നു
കാട്ടിത്തരികയാണ് ഇവര്‍ രണ്ടുപേര്‍.

cmsvideo
  Dr Indu PS Talks about wearing double masks | Oneindia Malayalam

  കേന്ദ്ര മന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തെ വെസ്റ്റ് മിഡ്‌നാപൂരില്‍ ടിഎംസി ഗുണ്ടകള്‍ ആക്രമിച്ചു, ചിത്രങ്ങള്‍ കാണാം

  അപരനോടുള്ള സ്‌നേഹം,കരുതല്‍ മറ്റെന്തിനേക്കാളും മഹത്തരമാണ്. അനേകം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് സംസ്ഥാനത്ത് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്നത്. അവര്‍ക്കെല്ലാവര്‍ക്കും അരവിന്ദും രേഖയും കൂടുതല്‍ ആവേശം പകരുന്നു.
  അശ്വിന്‍ കുഞ്ഞുമോന്‍ ആലപ്പുഴ ജില്ലയിലെ പുന്നപ്ര നോര്‍ത്ത് മേഖലാ കമ്മിറ്റി അംഗവും, രേഖ എകെജി യൂണിറ്റ് കമ്മിറ്റി അംഗവുമാണ്.
  രണ്ടുപേരും സംസ്ഥാന സര്‍ക്കാരിന്റെ സന്നദ്ധം വോളന്റിയര്‍ സേനയില്‍ അംഗങ്ങളാണ്.
  ഇരുവര്‍ക്കും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍

  സാരിയില്‍ അതി സുന്ദരിയായി അഞ്ജലി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം

  എം ബി രാജേഷ്
  Know all about
  എം ബി രാജേഷ്
  English summary
  AA Rahim congratulated Ashwin and Rekha for taking Covid patient to hospital on a bike
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X