ആലപ്പുഴയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി; സംഘം പാലക്കാട് ഇറക്കിവിട്ടു
ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി. തട്ടിക്കൊണ്ടു പോയ സംഘം പാലക്കാട് വടക്കഞ്ചേരിയില്‍ യുവതിയെ ഇറക്കിവിടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് കൊരട്ടിക്കാട് സ്വദേശി ബിന്ദുവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. സംഘത്തില്‍ 15ഓളം പേരുണ്ടെന്നാണ് സൂചന. സ്വര്‍ണക്കടത്ത് സംഘമാണ് യുവതിയെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.

തട്ടിക്കൊണ്ടുപോയ സംഘത്തെ കുറിച്ച് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞെന്നാണ് സൂചന. ഇവരുടെ മൊബൈല്‍ നമ്പര്‍ പരിശോധിച്ച ശേഷം ടവര്‍ ലൊക്കേഷന്‍ അടക്കം പരിശോധിച്ച് എത്രയും വേഗം പിടികൂടാനാണ് പൊലീസ് നീക്കം.
രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍
യുവതി വിദേശത്ത് നിന്ന് വീട്ടിലെത്തിയത് മുതല്‍ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും ചിലര്‍ വീട്ടില്‍ എത്തിയിരുന്നെന്നും ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കി. നിരീക്ഷിച്ചവരുടെ ചിത്രങ്ങളും ബിന്ദുവിന്റെ ഫോണും പൊലീസിന് കൈമാറിയിട്ടുണ്ട്. ആക്രമണത്തില്‍ വീട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, സ്വര്‍ണക്കടത്ത് സംഘടമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. യുവതിക്ക് സംഘവുമായി ബന്ധമുണ്ടോ എന്നടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടക്കും.
പച്ചയിൽ തിളങ്ങി മലയാളികളുടെ പ്രിയ നായിക- നിത്യ മേനോന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications