ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഭിമന്യു കൊലക്കേസ്: കൂടുതൽ പേർ കസ്റ്റഡിയിലെന്ന് സൂചന, രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെത്തി

Google Oneindia Malayalam News

ആലപ്പുഴ: അഭിമന്യൂ വധക്കേസിലെ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേർ കൂടി കസ്റ്റഡിയിലെന്ന് സൂചന. മുഖ്യപ്രതി സജയ് ജിത്ത് അടക്കം ഇതിനകം രണ്ട് പേരാണ് അഭിമന്യു വധക്കേസിൽ അറസ്റ്റിലായിട്ടുള്ളത്. കൂട്ടുപ്രതി വിഷ്ണു തമ്പിയെയും സജയ് ജിത്ത് കീഴടങ്ങിയതോടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരും ആർഎസ്എസ് പ്രവർത്തകരാണ്. അതേസമയം ഇരുവരെയും കൊല നടന്ന സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. സജയ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വിഷ്ണു തമ്പിയെ കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.

റെയിൽ‌വേ പരിസരത്ത് മാസ്ക് ധരിക്കാത്തതിന് 500 രൂപ പിഴ ചുമത്താൻ റെയിൽ‌വേ, ട്രെയിനുകൾറെയിൽ‌വേ പരിസരത്ത് മാസ്ക് ധരിക്കാത്തതിന് 500 രൂപ പിഴ ചുമത്താൻ റെയിൽ‌വേ, ട്രെയിനുകൾ

അഭിമന്യൂവിനെ കൊലപ്പെടുത്തിയ കേസിൽ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് കീഴടങ്ങിയതെന്നാണ് സജയ് ജിത്ത് പോലീസിനോട് പറഞ്ഞിട്ടുള്ളത്. ഇരുവരുടേയും അറസ്റ്റു് രേഖപ്പെടുത്തിയ പോലീസ് മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം കേസിൽ പങ്കുള്ള നാല് പ്രതികളെ പോലീസ് ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. വിഷു ഉത്സവത്തിനെത്തിയ സംഘവും അഭിമന്യുവും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ഇത് കൊലപാതകത്തിലേക്ക് എത്തുകയുമായിരുന്നു.

x2-1618426491-jpg-pa

Recommended Video

cmsvideo
Two rss workers arrested for abhimanyu case

കോവിഡ് മരണം വര്‍ധിക്കുന്നു, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംസ്‌ക്കാര ചടങ്ങുകളുടെ ചിത്രങ്ങള്‍

വിഷുവിളക്ക് ഉത്സവം നടക്കുന്നതിനിടെ അനന്തുവിനെ തേടിയാണ് ഈ സംഘം ക്ഷേത്രപരിസരത്തെത്തിയത്. എന്നാല്‍ ഇതിനിടെ അഭിമന്യുവുമായി വാക്കുതര്‍ക്കമുണ്ടായതോടെയാണ് കൊലയിലേക്ക് എത്തുന്നത്. വ്യക്തിവൈരാഗ്യമാണ് അഭിമന്യുവിന്റെ കൊലയ്ക്ക് കാരണമെന്നാണ് മുഖ്യപ്രതി സജയ് ജിത്തിന്റെ മൊഴി. അതേ സമയം ഏപ്രിൽ ഏഴിന് അനന്തുവുമായി ഇതേ സംഘം അടിപിടിയുണ്ടായിരുന്നുവെന്നും സജയ് ജിത്ത് നൽകിയ മൊഴിയിൽ പറയുന്നുണ്ട്.

കടല്‍ തീരത്ത് കുതിരയോടൊപ്പം മാലാഖയെ പോലെ തിളങ്ങി ദിഗംഗന സൂര്യവംശി, വൈറല്‍ ചിത്രങ്ങള്‍ കാണാം.

English summary
Abhimanyu murder case: Report says more people in police custody in the same case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X