ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അമ്പലപ്പുഴയിൽ അപകട മരണങ്ങൾ ഒഴിയുന്നില്ല; ദേശീയപാത മരണക്കെണിയാകുന്നു, യാത്രക്കാരെ ഭീതിയിലാഴ്ത്തി തുടരെയുള്ള അപകടങ്ങൾ

  • By Desk
Google Oneindia Malayalam News

അമ്പലപ്പുഴ: നിരത്തുകൾ കുരുതിക്കളമാകുമ്പോൾ അമ്പലപ്പുഴയിലുടെയുള്ള വാഹനയാത്ര പേടി സ്വപ്നമാകുന്നു. തുടരെ അപകടങ്ങൾ ഉണ്ടാകുന്നത് യാത്രക്കാരെ ഭീതിയിലാഴ്ത്തുകയാണ്. ഇന്നലെ രാവിലെയാണ് പുറക്കാട് കാവിൽ ക്ഷേത്രത്തിന് മുന്നിൽ കെട്ടിട നിർമാണ തൊഴിലാളിയും കെട്ടിട ഉടമയും ലോറിയിടിച്ച്മരിച്ച സംഭവം അമ്പലപ്പുഴ, പുറക്കാട്പ്ര ദേശങ്ങളെ നടുക്കിയത്.

<strong>കർണാടകത്തിൽ ബിജെപി കുതിരക്കച്ചവടം നടത്തുന്നു, കേന്ദ്രത്തിനും പങ്കുണ്ടെന്ന് കെസി വേണുഗോപാൽ!</strong>കർണാടകത്തിൽ ബിജെപി കുതിരക്കച്ചവടം നടത്തുന്നു, കേന്ദ്രത്തിനും പങ്കുണ്ടെന്ന് കെസി വേണുഗോപാൽ!

വാഹനാപകടത്തിൽ 2 യുവാക്കൾ റോഡിൽ തൽക്ഷണം മരിച്ചതു 3 ദിവസം മുമ്പായിരുന്നു അപകടം. ഹനീഫയും അയൽവാസിയുമായ സജീവ് യൂസഫുമായി സ്കൂട്ടറിൽ പോകുംവഴിയായിരുന്നു ദുരന്തം. നിയന്ത്രണംവിട്ട വാൻ മുന്നിൽ പൊയ്ക്കൊണ്ടിരുന്ന പാർസൽ ലോറിയിൽ ഇടിക്കുകയായിരുന്നു. ലോറി നിർത്തിയിട്ടിരുന്ന മിനി ലോറിയിലും സ്കൂട്ടറിലും ഇടിക്കുകയായിരുന്നു.

Accident

ഇടിയുടെ ആഘാതത്തിൽ ഹനീഫും സജീവും തൽക്ഷണം മരിച്ചതായി പൊലീസ് പറഞ്ഞു. സജീവിനെ ഉടൻതന്നെ പുറത്തെടുത്തെങ്കിലും നാട്ടുകാരും അഗ്നിശമനസേനയും പൊലീസും ഒരു മണിക്കൂറോളം ശ്രമിച്ചിട്ടും പാർസൽ ലോറിയുടെ അടിയിൽപ്പെട്ട ഹനീഫിനെ പുറത്തെടുക്കാനായില്ല. ഒടുവിൽ ജെസിബി കൊണ്ടുവന്ന് ലോറി ഉയർത്തി പുറത്തെടുത്തു. അപകടത്തിൽ 5 പേർ രക്ഷപ്പെട്ടത് തലനാരിഴക്കാണ്.

കാവിൽ ക്ഷേത്രത്തിൽ തൊഴുന്നതിനായി മിനി ലോറിയുടെ ഡ്രൈവർ ലോറി നിർത്തി പോയപ്പോൾ അതിൽ യാത്രക്കാരായി ഉണ്ടായിരുന്ന 5 കെട്ടിടനിർമാണ് തൊഴിലാളികളും താഴെയിറങ്ങിരുന്നു. ആ നേരത്തായിരുന്നു പാർസൽ ലോറി അപകടത്തിൽപ്പെട്ടത്. അതേ സമയം ഇന്നലെ അമ്പലപ്പുഴയിൽ കാൽനടക്കാരനായ വിദ്യാർഥി സ്കൂട്ടർ ഇടിച്ച് മരിച്ചിരുന്നു.

അമ്പലപ്പുഴ കോമന പടിഞ്ഞാറ് സുനാമി കോളനിയിൽ വിഷ്ണുനിവാസിൽ മുരളീധരന്റെ മകൻ ജിഷ്ണുവാണ് (18) കൊച്ചിയിലെ സ്വകാര്യ ആശുപതിയിൽ വെള്ളിയാഴ്ച രാത്രി മരിച്ചത്. തീരദേശ പാതയിൽ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനു പടിഞ്ഞാറ് വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം.സംസ്കാരം നടത്തി. പ്ലസ് ടു പoന ശേഷം പിഎസ്സി പരീക്ഷാ പരിശീലനത്തിലായിരുന്നു ജിഷ്ണു.

English summary
Accident in Ambalappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X